തൊട്ടാപ്പ് അൻസാർ പള്ളിയുടെ വാതിൽ സാമൂഹികവിരുദ്ധർ തകർത്തു
text_fieldsതൊട്ടാപ്പ് അൻസാർ
പള്ളിയുടെ വാതിൽ തകർത്ത നിലയിൽ
ചാവക്കാട്: തൊട്ടാപ്പ് മസ്ജിദ് നുഅമയിൽ (അൻസാർ പള്ളി) സാമൂഹികവിരുദ്ധരുടെ അതിക്രമം. പള്ളിയുടെ വാതിലിന്റെ മുകൾ ഭാഗം അജ്ഞാതർ അടിച്ചുതകർത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ പള്ളി കമ്മിറ്റി ഭാരവാഹികൾ ചാവക്കാട് പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച പകൽ 11നും 12നുമിടയിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
പ്രഭാത നമസ്കാര സമയത്ത് പള്ളിയിൽ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന് ഉച്ചയോടെ നമസ്കാരത്തിനായി പള്ളിയുടെ പരിപാലകൻ അലവിക്കുട്ടി എത്തിയപ്പോഴാണ് വാതിലിന്റെ മുകൾ ഭാഗം തകർത്ത നിലയിൽ കണ്ടത്. പൊലീസ് പള്ളിയിലെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

