Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈക്കൂലി ആരോപണം: സനീഷ് കുമാർ ജോസഫ് എം.എൽ.എക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

text_fields
bookmark_border
​കേ​സി​ന്റെ മെ​റി​റ്റും തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി വി​ജി​ല​ൻ​സി​നോ​ട് കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടത്
കൈക്കൂലി ആരോപണം: സനീഷ് കുമാർ ജോസഫ് എം.എൽ.എക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
cancel
camera_alt

സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ​യു​ടെ ഓ​ഫി​സി​ലേ​ക്ക് സി.​പി.​എം ന​ട​ത്തി​യ മാ​ർ​ച്ച് പൊ​ലീ​സ് ത​ട​ഞ്ഞ​പ്പോ​ൾ

ചാ​ല​ക്കു​ടി: പ​ട്ട​യം ന​ൽ​കാ​ൻ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന പ​രാ​തി​യി​ൽ ആ​രോ​പി​ത​നാ​യ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സി.​പി.​എം ചാ​ല​ക്കു​ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം.​എ​ൽ.​എ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​എ​സ്.​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ.​പ്ര​സാ​ദ​ൻ, അ​ഡ്വ.​കെ.​ആ​ർ.​സു​മേ​ഷ്, കെ.​പി.​ഷാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ചാ​ല​ക്കു​ടി പൊ​ലീ​സ് സൗ​ത്ത് ജ​ങ്ഷ​നി​ൽ മാ​ർ​ച്ച് ത​ട​ഞ്ഞു. ​ചാ​ല​ക്കു​ടി എം.​എ​ൽ.​എ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ തൃ​ശ്ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ, എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന് ട്വ​ന്റി ട്വ​ന്റി ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ​കേ​സി​ന്റെ മെ​റി​റ്റും തെ​ളി​വു​ക​ളും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി വി​ജി​ല​ൻ​സി​നോ​ട് കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

അ​ഴി​മ​തി​യു​ടെ ക​റ​പു​ര​ണ്ട കൈ​ക​ളു​മാ​യി ജ​ന​പ്ര​തി​നി​ധി​യാ​യി തു​ട​രാ​ൻ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫി​ന് യാ​തൊ​രു ധാ​ർ​മ്മി​ക അ​വ​കാ​ശ​വു​മി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. കോ​ട​തി ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്നി​ട്ടും യാ​തൊ​രു ല​ജ്ജ​യു​മി​ല്ലാ​തെ എം.​എ​ൽ.​എ​യെ ന്യാ​യീ​ക​രി​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ചി​രി​ക്കു​ന്ന സൈ​ബ​ർ ''ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ'' ന​ട​പ​ടി ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വാർത്തസമ്മേളനം മാറ്റിവെച്ച് എം.എൽ.എ

ചാ​ല​ക്കു​ടി: കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന ആ​രോ​പ​ണ​ത്തി​നെ​തി​രാ​യി സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​നം അ​വ​സാ​ന നി​മി​ഷ​ത്തി​ൽ മാ​റ്റി​വെ​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ചാ​ല​ക്കു​ടി പി.​ഡ​ബ്ല്യു.​ഡി റ​സ്റ്റ് ഹൗ​സി​ലാ​ണ് എം.​എ​ൽ.​എ വാ​ർ​ത്താ​സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വി​വ​രം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം മാ​റ്റി​വ​ച്ച​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഹാ​ജ​രാ​ക്കാ​ൻ വേ​ണ്ടി​യു​ള്ള ഏ​താ​നും തെ​ളി​വു​ക​ൾ കൈ​വ​ശം എ​ത്തി​യി​ട്ടി​ല്ല എ​ന്നാ​ണ് കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്. അ​വ കി​ട്ടി​യാ​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ക്കു​മെ​ന്നു​മാ​ണ് അ​റി​യി​പ്പ്. 2012 ൽ ​പ​ട്ട​യം അ​നു​വ​ദി​ക്കാ​ൻ താ​ണി​ക്കു​ടം സ്വ​ദേ​ശി​യാ​യ ദേ​വേ​ന്ദ്ര​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല വി​ജി​ല​ൻ​സ് കോ​ട​തി സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് സി.​പി.​എം അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ എം.​എ​ൽ.​എ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 2012 ൽ ​കോ​ട​തി ഈ ​കേ​സ് ത​ള്ളി​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും കേ​സ് അ​ന്വേ​ഷി​ക്കു​വാ​നു​ള്ള വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി വി​ധി​ക്ക് എ​തി​രെ​യു​ള്ള​താ​ണെ​ന്ന് സ​നീ​ഷ് കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Protests intensify against Saneesh Kumar Joseph MLA on Bribery allegations
Next Story