ചേലക്കരയിൽ 377കുടുംബങ്ങൾക്ക് കൂടി പട്ടയം നൽകി
text_fieldsചേലക്കര നിയമസഭ മണ്ഡലത്തിലെ പട്ടയമേളയിൽ നൂറു വയസ്സുകാരി കാളിയമ്മക്ക് യു.ആർ. പ്രദീപ് എം.എൽ.എ പട്ടയം നൽകുന്നു
ചെറുതുരുത്തി: ചേലക്കര നിയോജക മണ്ഡലത്തിലെ പട്ടയമേളയുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 377 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ മേലേടത്ത്, കെ. ജയരാജ്, പി.പി. സുനിത, കെ.എം. പത്മജ, ഷെയ്ക്ക് അബ്ദുൽഖാദർ, ശശിധരൻ, തഹസിൽദാർ എം.ആർ. രാജേഷ്, ലാൻഡ് ട്രിബ്യൂണൽ കുന്നംകുളം സ്പെഷ്യൽ തഹസിൽദാർ കെ.ടി. ബാബു തുടങ്ങിയവർ പങ്കെടുത്തു. എൽ.ആർ ഡെപ്യൂട്ടി കലക്ടർ എം.സി. ജ്യോതി സ്വാഗതവും സബ് കലക്ടർ അഖിൽ വി. മേനോൻ നന്ദിയും പറഞ്ഞു.
പട്ടയം ഏറ്റുവാങ്ങി നൂറുവയസ്സുകാരി കാളിയമ്മ
ചെറുതുരുത്തി: ചേലക്കര നിയമസഭ മണ്ഡലത്തിലെ പട്ടയമേളയിൽ നൂറു വയസ്സ് കഴിഞ്ഞ കാളിയമ്മക്ക് യു.ആർ. പ്രദീപ് എം.എൽ.എ പട്ടയം നൽകിയപ്പോൾ കണ്ടുനിന്ന ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും ആനന്ദം. പട്ടയം ഏറ്റുവാങ്ങി മാറോടുചേർത്ത് പല്ലില്ലാ മോണ കാണിച്ചു ചിരിച്ച്, 100 വയസ്സും ആറുമാസവുമായി തനിക്ക് പ്രായമെന്ന് അവർ വേദിയിൽ പ്രഖ്യാപിച്ചു. തിരുവില്വാമല പാമ്പാടി സ്വദേശിയാണ് കാളിയമ്മ. മകൾ കോമളത്തിനും മരുമകൻ വിജയനുമൊപ്പമാണ് പട്ടയം വാങ്ങിക്കാനെത്തിയത്. ഇതിനകം നിരവധി തവണയായി ആധാരത്തിനായി കയറിയിറങ്ങിയതാണ് ഇവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.