ഡാം തുറന്നു; സൗഹൃദ പാർക്ക് വീണ്ടും വെള്ളത്തിൽ
text_fieldsഅന്നമനട പുഴയോരത്തെ സൗഹൃദ പാർക്ക് വെള്ളം കയറിയ നിലയിൽ
മാള: ചാലക്കുടിപ്പുഴയുടെ തീരത്ത് അന്നമനട പഞ്ചായത്ത് നിർമിച്ച സൗഹൃദ പാർക്ക് പെരിങ്ങൽക്കുത്ത് ഡാം തുറന്നുവിട്ടതോടെ വീണ്ടും വെള്ളത്തിനടിയിലായി.
പുഴയോട് ചേർന്ന ഭാഗത്ത് പാർക്ക് നിർമിക്കാൻ അന്നത്തെ ഭരണപക്ഷം തീരുമാനമെടുത്തത് പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു. ഒരു കോടി രൂപ മുടക്കി ഒരുക്കിയ ഈ പാർക്ക് ഓരോ തവണയും പെരിങ്ങൽക്കുത്ത് തുറക്കുമ്പോൾ മുങ്ങിപ്പോകുന്നത് പ്രദേശവാസികളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പാർക്കിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, നിർമാണം ആരംഭിച്ച ആദ്യ വർഷം തന്നെ പുഴയിൽ വെള്ളം കയറി പാർക്ക് പൂർണമായും മുങ്ങിയിരുന്നു. വെള്ളം ഇറങ്ങിയപ്പോൾ ചെളി നീക്കം ചെയ്ത് വീണ്ടും നിർമാണ പ്രവർത്തനങ്ങൾ നടത്തി പാർക്ക് പുനരുദ്ധരിച്ചു.
എന്നാൽ, ഏതാനും വർഷങ്ങൾക്ക് ശേഷം പെരിങ്ങൽക്കുത്ത് വീണ്ടും തുറന്നപ്പോൾ പാർക്ക് മുങ്ങി. വീണ്ടും പുനരുദ്ധാരണം നടത്തേണ്ടി വന്നു. 1997 ലാണ് വാളൂർ-അന്നമനട ഫെറി സർവിസിനുവേണ്ടി ഈ പ്രദേശം കരിങ്കൽ ഭിത്തി കെട്ടി മണ്ണിട്ട് നികത്തിയത്. 2003ൽ പുഴക്ക് കുറുകെ പുളിക്കകടവ് പാലം യാഥാർഥ്യമായി.
ഇതോടെ ഫെറി നിലച്ചു. പാലത്തിനോട് ചേർന്ന ഇവിടെ 2010ൽ പാർക്കിന് സർക്കാർ ഒരു കോടിയാണ് വകയിരുത്തിയത്. ആ തുകയാണ് വെള്ളത്തിലായത്. 2015ൽ ഉദ്ഘാടനവും നടത്തിത സൗഹൃദ പാർക്ക് പലകുറി വെള്ളത്തിൽ മുങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.