ആദൂരിൽ മൂന്നുപേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ
text_fieldsഎരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ആദൂരിൽ സ്കൂൾ വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തൃശൂർ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നടത്തിയ നായയുടെ ശ്രവ പരിശോധനയിലാണ് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സ്കൂൾ വിദ്യാർഥിനിയുൾപ്പടെ മൂന്ന് പേരെ തെരുവ് നായ ആക്രമിച്ചത്.
നായയെ ഡോഗ് റെസ്ക്യൂ പ്രവർത്തകൻ ബൈജു കടങ്ങോടിന്റെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടുകയും ഒരു മണിക്കൂറിനുള്ളിൽ ചാവുകയും ചെയ്തു. തുടർന്ന് കടങ്ങോട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നായയെ വെറ്റിനറി കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. തെരുവ് നായയുടെ ആക്രമണത്തിനിരയായ രണ്ട് വളർത്തുനായകൾ ഇപ്പോൾ നിരീക്ഷണത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.