Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right93.5 ലക്ഷം രൂപയുടെ...

93.5 ലക്ഷം രൂപയുടെ സ്വർണം തട്ടി; പൊലീസ് അന്വേഷണം തുടങ്ങി

text_fields
bookmark_border
Post Office Time Deposit, Safe Investments, Financial Planning, പോസ്റ്റ് ഓഫീസ്, നിക്ഷേപ പദ്ധതി
cancel
camera_alt

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: ഹൈ​ദ​രാ​ബാ​ദി​ലെ ജ്വ​ല്ല​റി​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തി പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. 93,51,349 രൂ​പ​യു​ടെ സ്വ​ർ​ണം അ​പ​ഹ​രി​ച്ചെ​ന്ന കോ​ഴി​ക്കോ​ട് ഗോ​വി​ന്ദാ​പു​രം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

തൃ​ശൂ​ർ അ​രി​യ​ങ്ങാ​ടി​യി​ൽ ല​ക്ഷ്മി അ​സേ ആ​ൻ​ഡ് ഹാ​ൾ​മാ​ർ​ക്കി​ങ് സെ​ന്റ​ർ ന​ട​ത്തു​ന്ന വി​ശ്വാ​സ് രാ​മ​ച​ന്ദ്ര ഖേ​ദം എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് കേ​സ്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 27നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

303.01 ഗ്രാം ​ത​ങ്ക​വും 449.34 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് പ്ര​തി​ക്ക് കൈ​മാ​റി​യ​ത്. സ്വ​ർ​ണം വി​റ്റ​തി​ന് ശേ​ഷ​മു​ള്ള തു​ക ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണ​മോ സ്വ​ർ​ണ​മോ തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsgold stolenThrissurCrime
News Summary - Gold worth Rs 93.5 lakh stolen; Police begin investigation
Next Story