Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുടി ദാനം ചെയ്ത് കൊച്ചുമിടുക്കികൾ; അർബുദ രോഗികൾക്ക് ആമിന, അമീറ സഹോദരിമാരുടെ സ്നേഹക്കൂട്ട്

text_fields
bookmark_border
മുടി ദാനം ചെയ്ത് കൊച്ചുമിടുക്കികൾ;  അർബുദ രോഗികൾക്ക് ആമിന, അമീറ സഹോദരിമാരുടെ സ്നേഹക്കൂട്ട്
cancel

വ​ട​ക്കാ​ഞ്ചേ​രി: മ​റ്റു​ള്ള​വ​രു​ടെ വേ​ദ​ന​ക​ളി​ൽ ക​ണ്ണ​ട​ക്കാ​തെ, ത​ങ്ങ​ളാ​ൽ ആ​വു​ന്ന ചെ​റി​യ ന​ന്മ​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് മു​ഴു​വ​ൻ മാ​തൃ​ക​യാ​വു​ക​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ര​ണ്ട് കു​രു​ന്നു​ക​ൾ. എ​ങ്ക​ക്കാ​ട് മ​ങ്ക​ര കാ​വ​ശ്ശേ​രി വീ​ട്ടി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ - ഷ​ഹ​ന ഷെ​റി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ആ​മി​ന ആ​സീ​നും (8) അ​മീ​റ ആ​സീ​നും (5) ആ​ണ് നാ​ടി​ന്റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റു​ന്ന​ത്.

കാ​ൻ​സ​ർ രോ​ഗി​ക​ൾ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി കീ​മോ​തെ​റാ​പ്പി​ക്ക് വി​ധേ​യ​രാ​കു​മ്പോ​ൾ മു​ടി ന​ഷ്ട​പ്പെ​ടാ​റു​ണ്ട്. ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ സ്വ​ന്തം മു​ടി ദാ​നം ചെ​യ്യു​ക​യാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി​ക​ൾ ചെ​യ്ത​ത്. വ​ട​ക്കാ​ഞ്ചേ​രി ക്ലേ​ലി​യ സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​മി​ന​യും യു.​കെ.​ജി വി​ദ്യാ​ർ​ഥി​നി അ​മീ​റ​യും ത​ങ്ങ​ളു​ടെ സ്നേ​ഹ​സ​മ്മാ​ന​മാ​യി മു​റി​ച്ച് മാ​റ്റി​യ മു​ടി തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ലെ ഹെ​യ​ർ ബാ​ങ്കി​ലേ​ക്കാ​ണ് കൈ​മാ​റു​ന്ന​ത്.

ഇ​രു​ളി​ന്റെ നി​ഴ​ലി​ൽ ക​ഴി​യു​ന്ന അ​ർ​ബു​ദ രോ​ഗി​ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് സ്നേ​ഹ​ത്തി​ന്റെ ത​ണ​ലു​മാ​യി എ​ത്തി​യ മാ​ലാ​ഖ​ക്കു​ട്ടി​ക​ളെ അ​ഭി​ന​ന്ദി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ക​ത്ത​യ​ച്ചു. കാ​ലം കാ​ത്തു​വെ​ച്ച വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് ഈ ​കു​രു​ന്നു​ക​ൾ സ​മൂ​ഹ​ത്തി​ന് സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​ന​ന്ദ​ന​ക്ക​ത്തി​ൽ കു​റി​ച്ചു. ആ ​വ​ഴി​ക്ക് വ​രു​മ്പോ​ൾ ഈ ​മി​ടു​ക്കി​ക​ളെ നേ​രി​ൽ കാ​ണാ​ൻ വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hair Donation By Young Sisters For Cancer Patients
Next Story