Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാട്യരംഗത്തെ സ്മരണകൾ...

നാട്യരംഗത്തെ സ്മരണകൾ ഉണർത്താൻ 'ഹോപ്പ് ഫെസ്റ്റ്'

text_fields
bookmark_border
നാട്യരംഗത്തെ സ്മരണകൾ ഉണർത്താൻ ഹോപ്പ് ഫെസ്റ്റ്
cancel

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 'ഹോപ്പ് ഫെസ്റ്റ്' സാംസ്കാരിക ആഘോഷത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനവും ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനോദ്ഘാടനവും ക്രിസ്മസ് സായാഹ്നത്തിൽ സംഗീത നാടക അക്കാദമിയിൽ അരങ്ങേറി. സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തിയ ഹോപ്പ് ഫെസ്റ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനവും ഫോട്ടോ പ്രദർശനവും റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു.

സംഗീത നാടക കലാകാരൻമാരുടെ ക്ഷേമങ്ങൾ പരിഗണിക്കാൻ ഒരു സർക്കാർ ഉണ്ടെന്നത് അടിവരയിടുന്ന പ്രവർത്തനങ്ങളുമായാണ് സംഗീത നാടക അക്കാദമി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലോക നാടകങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്താൻ ഇറ്റ്ഫോക്ക് വഹിച്ച പങ്ക് സമാനതകൾ ഇല്ലാത്തതാണെന്ന് എം.എൽ.എ പറഞ്ഞു.

ഡിസംബര്‍ 29 മുതല്‍ 31 വരെ സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തി അക്കാദമി സംഘടിപ്പിക്കുന്ന മേളയാണ് ഹോപ്പ് ഫെസ്റ്റ്.

ഇറ്റ്‌ഫോക്ക് നാടകോത്സവത്തിന്‍റെ കഴിഞ്ഞ 12 എഡിഷനുകളിലെ അമൂല്യ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനം നാടകപ്രേമികള്‍ക്ക് ഗൃഹാതുര സ്മരണയുണർത്തി. രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം ജനുവരി അഞ്ചിന് സമാപിക്കും. സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഹ്രസ്വ വര്‍ഷാന്ത മേളയായ ഹോപ്പ് ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യ പാസ് മുഖേനയായിരിക്കുമെന്ന് അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി അറിയിച്ചു.

ഓരോ ദിവസവും ഷോ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് സൗജന്യ പാസ് വിതരണം ചെയ്യും. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് മാത്രമേ കാണികളെ പ്രവേശിപ്പിക്കുകയുള്ളു. ഒരേസമയം ഭരത് മുരളി ഓപ്പണ്‍ എയര്‍ തിയറ്ററില്‍ 200 പേരെയും ബ്ലാക്ക് ബോക്സില്‍ 100 പേരെയും കെ.ടി. മുഹമ്മദ് സ്മരക തിയറ്ററില്‍ 150 പേരെയുമാണ് പ്രവേശിപ്പിക്കാൻ കഴിയുക.

അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി എന്നിവര്‍ പങ്കെടുത്തു. പ്രശസ്ത തബല വാദകന്‍ റോഷന്‍ ഹാരിസും പോള്‍സണും നയിച്ച 'തബല സിത്താര്‍' പ്രത്യേക സംഗീത പരിപാടിയും അക്കാദമിയില്‍ അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsHope Fest
News Summary - Hope Fest to evoke theatrical memories
Next Story