Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഅനുജനെ കൊലപ്പെടുത്തിയ...

അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ

text_fields
bookmark_border
അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ
cancel
camera_alt

പോ​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: അ​നു​ജ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ജ്യേ​ഷ്‌​ഠ​നെ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി. മാ​ള കു​മ്പി​ടി​യി​ൽ നാ​ലു​ക​ണ്ട​ൻ പോ​ളി​നെ​യാ​ണ് (69) ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ണ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​ന്‍. വി​നോ​ദ്കു​മാ​ര്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 2020 സെ​പ്റ്റം​ബ​ർ 22 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ഹോ​ദ​ര​ൻ ആ​ന്റു വി​നെ​യാ​ണ് (56) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ശി​ക്ഷ തി​ങ്ക​ളാ​ഴ്ച വി​ധി​ക്കും.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​ത്താ​ലും ആ​ന്റു​വി​ന്‍റെ വീ​ടി​ന്‍റെ തെ​ക്കു ഭാ​ഗ​ത്തു​ള്ള ഭാ​ഗം വെ​ക്കാ​ത്ത പ​റ​മ്പി​ൽ പ്ര​തി വാ​ഴ​ക്കു​ഴി ഉ​ണ്ടാ​ക്കി​യ​ത് ആ​ന്റു ഭാ​ഗി​ക​മാ​യി മ​ണ്ണി​ട്ടു മൂ​ടി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്താ​ലും ഇ​രു​മ്പു​ക​മ്പി വ​ടി കൊ​ണ്ട് അ​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്ക് ഏ​ൽ​പി​ച്ച് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

മാ​ള ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന സ​ജി​ൻ ശ​ശി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി​യെ വി​യ്യൂ​ർ ജി​ല്ല ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്ത് നി​ന്നും 30 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 19 തൊ​ണ്ടി മു​ത​ലു​ക​ളും 53 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. വി​ജു വാ​ഴ​ക്കാ​ല, ഇ​രി​ങ്ങാ​ല​ക്കു​ട പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ജി. ​ജോ​ർ​ജ്, അ​ഡ്വ. ശ്രീ​ദേ​വ് തി​ല​ക്, അ​ഡ്വ. റെ​റ്റൊ വി​ൻ​സ​ൻ​റ് എ​ന്നി​വ​ർ ഹാ​ജ​രാ​യി. ലെ​യ്‌​സ​ൺ ഓ​ഫി​സ​ർ സി.​പി.​ഒ കെ.​വി. വി​നീ​ഷ് പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsSuspect arrestedMurder Case
News Summary - brother's murder case suspect arrested
Next Story