വര്‍ക് ഷോപ്പില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍
text_fieldsവിപിന്‍ദാസ്, റാഷിദ്, ശ്രീജിത്ത്
കൊടകര: നന്തിക്കര സ്വദേശി പൂത്താടന്‍ വിനീഷിന്റെ ഉടമസ്ഥതയിലുള്ള നെല്ലായിയിലെ വര്‍ക് ഷോപ്പില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച മൂന്നുപേരെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി രായമംഗലം സ്വദേശികളായ പള്ളത്ത് കിഴക്കേതില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (25), വേങ്ങപറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് (22), എറണാകുളം പറവൂര്‍ പുത്തന്‍കടപ്പുറം ദേശത്ത് നിവാസ് വീട്ടില്‍ വിപിന്‍ദാസ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നെല്ലായിയിലുള്ള വര്‍ക് ഷോപ്പിനു മുന്നില്‍ റിപ്പയറിങ്ങിനായി സൂക്ഷിച്ചിരുന്ന രണ്ടു ബൈക്കുകളാണ് കഴിഞ്ഞ 12ന് രാത്രി 7.30നും 13ന് രാവിലെ 9.30നും ഇടയില്‍ മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്കുകൾ പിക്അപ് വാനില്‍ കയറ്റി കൊണ്ട് പോയതായി കണ്ടെത്തി.
വാഹനം പട്ടാമ്പി ഭാഗത്തേക്ക് പോയതായി വിവരം കിട്ടിയത് അനുസരിച്ച് അന്വേഷണം പുരോഗമിക്കവെ കൊടകര പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.കെ. ദാസിന്റെ നേതൃത്വത്തിലുള്ള ടീം പട്ടാമ്പിയിലേക്കുള്ള പോകുന്നതിനിടെ വിയ്യൂരില്‍ പിക്അപ് വാന്‍ വരുന്നത് കണ്ടെത്തി തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതില്‍ സംശയം തോന്നി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റിലായ വിപിന്‍ പല ജില്ലകളിലായി 25ഓളം മോഷണ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
വിപിനും റാഷിദും ചേര്‍ന്ന് എടുക്കുന്ന വാഹനങ്ങള്‍ ശ്രീജിത്ത് പാര്‍ട്സ് ആക്കി പട്ടാമ്പിയിലെ മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് പതിവ്. കൊടകര സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.കെ. ദാസ്, സബ് ഇന്‍സ്പെക്ടര്‍ ബിനോയ് മാത്യു, എ.എസ്.ഐ ആഷ്ലിന് ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിനു വര്‍ഗീസ്, ഡെനിന്, ദിലീപ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീജിത്ത്, ആഷിഖ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.