Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്‌ഥ്യം; കൊളത്തൂരില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു

text_fields
bookmark_border
ഡ്രൈവര്‍ക്ക് ദേഹാസ്വാസ്‌ഥ്യം; കൊളത്തൂരില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു
cancel
camera_alt

കൊ​ള​ത്തൂ​രി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലി​ടി​ച്ച ടൂ​റി​സ്റ്റ് ബ​സ്

കൊടകര: ദേശീയപാതയിലെ നെല്ലായിക്കടുത്ത് കൊളത്തൂരില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു. വൈദ്യുതി തൂൺ ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണു. സംഭവത്തിൽ ബസ് ക്ലീനര്‍ക്ക് കാലില്‍ നിസ്സാര പരിക്കേറ്റു. മറ്റു യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.

ഞായറാഴ്ച രാവിലെ ഏഴോടെ കൊളത്തൂര്‍ വെള്ളപ്പാലത്തിന് സമീപം വിദ്യാര്‍ഥികളുമായി ഇടുക്കിയിലേക്ക് വിനോദയാത്ര പോയ ബസ് ചെർപ്പുളശ്ശേരി ചളവറയിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അവശനായ ഡ്രൈവറെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. കൊളത്തൂരില്‍ രാവിലെയുണ്ടായ മറ്റൊരപകടത്തില്‍ തടി കയറ്റി പോകുകയായിരുന്ന ലോറിയുടെ പുറകില്‍ ടാങ്കര്‍ ലോറിയിടിച്ച് ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതവും തടസപ്പെട്ടു. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍നിന്ന് മാറ്റി രാവിലെ എട്ടരയോടെ ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Driver Falls Sick Tourist Bus Loses Control and Hits Electric Post in Kolathur
Next Story