എ.ടി.എം കാർഡ് മോഡൽ ഡിജിറ്റൽ റവന്യൂ കാർഡുകൾ വിതരണം ചെയ്യും -മന്ത്രി
text_fieldsറവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്ത ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫിസ്
കൊടുങ്ങല്ലൂർ: ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രൂപ് വില്ലേജ് ഓഫിസിനായി 30 സെന്റ് സ്ഥലം അനുവദിച്ചുനൽകിയ പരേതനായ പൊന്നാംപടിക്കൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഹാജറയെയും മക്കളെയും സംസ്ഥാന സർക്കാറിന്റെ പേരിൽ നന്ദി മന്ത്രി അറിയിച്ചു. 30 സെന്റിൽ സ്മാർട്ട് വില്ലേജ് ഓഫിസ് മാത്രമല്ല കയ്പമംഗലം നിയോജകമണ്ഡലത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനുള്ള ഭരണാനുമതി സെപ്റ്റംബറിൽ തന്നെ നൽകി നിർമാണം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പ് സ്മാർട്ട് ആകുന്നതിന്റെ ഭാഗമായി എല്ലാവർക്കും ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാർഡ് പോലുള്ള ഡിജിറ്റൽ റവന്യൂ കാർഡുകൾ വിതരണം ചെയ്യും. ഇതോടെ റവന്യൂമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതി വിശേഷം ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എസ്. പ്രിൻസ്, സി.കെ. ഗിരിജ, എം.എസ്. മോഹനൻ, കെ.പി. രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ജില്ല പഞ്ചായത്ത് അംഗം സുഗത ശശിധരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാർ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കന്മാർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.