Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനി​തി​ൻ രാ​ജി​ന്റെ...

നി​തി​ൻ രാ​ജി​ന്റെ മ​ര​ണം: അ​ധ്യാ​പ​ക​രെ ജ​യി​ലി​ല​ട​ക്ക​ണം’

text_fields
bookmark_border
നി​തി​ൻ രാ​ജി​ന്റെ മ​ര​ണം:   അ​ധ്യാ​പ​ക​രെ ജ​യി​ലി​ല​ട​ക്ക​ണം’
cancel
camera_alt

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ്ര​തി​ഷേ​ധം ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​കെ. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​തി​ല​കം: അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജാ​തി​ക്കൊ​ല​ക്കെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​തി​ല​കം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രെ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ട് കൊ​ല​ക്കു​റ്റ​ത്തി​ന് ജ​യി​ലി​ൽ അ​ട​ക്ക​ണ​മെ​ന്നും യോ​ഗം അ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് കെ.​കെ. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഫി വൈ​പ്പീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ർ​ഷാ​ദ് മ​തി​ല​കം, നി​ഷാ​ദ് മ​തി​ൽ​മൂ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ക​മ്മി​റ്റി​യം​ഗം റ​ഫീ​ക്ക് കാ​തി​ക്കോ​ട് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് സ​യി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

മാ​ള: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റ​ൽ കോ​ള​ജി​ലെ നി​ധി​ൻ​രാ​ജ് എ​ന്ന ഒ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി​യെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്ത ഡോ. ​റാം, ഡോ. ​സം​ഗീ​ത ന​മ്പ്യാ​ർ എ​ന്നീ അ​ധ്യാ​പ​ക​രെ സ​ർ​വി​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് മാ​ള സാ​മൂ​ഹി​ക ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. നി​ധി​ൻ രാ​ജി​ന്റെ ഘാ​ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ള​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മാ​ള മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം അ​ൻ​ഷാ​ദ്ഷാ, എം.​എം. ബി​ജു, വി.​എ​ൽ. ര​തീ​ഷ്, ശു​ഭാ​മ​ണി, കാ​ർ​വ​ർ​ണ​ൻ വി.​കെ, ഭാ​സ്ക​ര​ൻ ക​ണ്ണി​കു​ള​ങ്ങ​ര, ല​ത്തീ​ഫ്, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyProtestsnithin death
News Summary - Nithin Raj's death: 'Teachers must be jailed'
Next Story