ഒല്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് കടകളിലേക്ക് ഇടിച്ചുകയറി
text_fieldsഒല്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് കടകളിലേക്ക് ഇടിച്ചുകയറിയപ്പോൾ
ഒല്ലൂർ: ഒല്ലൂരില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. അപകടത്തില്‍പെട്ട ബസിലേക്ക് മറ്റൊരു കെ.എസ്.ആ.ര്‍ടി.സി ബസും വന്നിടിച്ചു.
യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോ ഫ്ലോർ ബസ് മുന്നിൽ പോയിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപെട്ടത്. എതിരെവന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ലോ ഫ്ലോർ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഊട്ടിയിലേക്ക് പോകുകയായിരുന്ന ലോ ഫ്ലോര്‍ ബസും പത്തനംതിട്ടയിലേക്ക് പോയിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസുമാണ് അപകടത്തില്‍പെട്ടത്.
ജിജി തെക്കേക്കരയുടെ ഉടമസ്ഥതയിലുള്ള ഫാഷന്‍സ് ഒല്ലൂര്‍ റോള്‍ഡ് ഗോള്‍ഡ് കടയും ഓപ്പന്റെ ഉടമസ്ഥതയിലുള്ള കെ.ആര് ഫ്രൂട്ട്സ് കടയും ലിജോ എലുവത്തിങ്കലിന്റെ ഉടമസ്ഥതയിലുള്ള ലിജോ സ്റ്റോഴ്സുമാണ് അപകടത്തില്‍ തകര്‍ന്നത്. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.