Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിജീവിതയെ...

അതിജീവിതയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
അതിജീവിതയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ   പകർത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ
cancel
camera_alt

ഫി​ജോ ജോ​സ്

അ​തി​ര​പ്പി​ള്ളി: അ​തി​ജീ​വി​ത​യെ പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ്വ​ർ​ണം ക​വ​രു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കൊ​ര​ട്ടി മു​രി​ങ്ങൂ​ർ തെ​ക്കു​മു​റി പു​ല്ല​ൻ വീ​ട്ടി​ൽ ഫി​ജോ ജോ​സി​നെ​യാ​ണ് (40) തൃ​ശ്ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. 2025 ഡി​സം​ബ​ർ 13നാ​ണ് സം​ഭ​വം.

ഒ​രു പ​വ​ൻ വീ​തം തൂ​ക്ക​മു​ള​ള സ്വ​ർ​ണ​മാ​ല​യും വ​ള​യു​മാ​ണ് ക​വ​ർ​ന്ന​ത്. കേ​സി​ൽ കൊ​ട​ക​ര വാ​സു​പു​രം സ്വ​ദേ​ശി വെ​ട്ടി​ക്ക​ൽ വീ​ട്ടി​ൽ റ​ഷീ​ദ് (44), മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ മൂ​ർ​ക്ക​നാ​ട് പ​ള്ളി​പ​ടി സ്വ​ദേ​ശി അ​ത്താ​വീ​ട്ടി​ൽ ജ​ലാ​ലു​ദ്ദീ​ൻ (23), അ​തി​ര​പ്പി​ള്ളി വെ​റ്റി​ല​പ്പാ​റ 13 ചി​ക്ലാ​യി സ്വ​ദേ​ശി ക​ളി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ജോ​ബി​ൻ (36) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്‌​റ്റ് ചെ​യ്തി​രു​ന്നു. ഒ​ളി​വി​ൽ പോ​യ ഫി​ജോ ജോ​സ് ചാ​ല​ക്കു​ടി കൂ​ട​പ്പു​ഴ​യി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​ത് പ്ര​കാ​ര​മാ​ണ് അ​റ​സ്‌​റ്റ്. പ്ര​തി ചാ​ല​ക്കു​ടി, കൊ​ര​ട്ടി, കാ​ല​ടി, അ​ങ്ക​മാ​ലി, വേ​ങ്ങ​ര, കെ​ണ്ടോ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി ക​വ​ർ​ച്ച കേ​സു​ക​ളി​ലും സ്ത്രീ​യെ ആ​ക്ര​മി​ച്ച കേ​സി​ലും ഒ​മ്പ​ത് മോ​ഷ​ണ കേ​സു​ക​ളി​ലു​മ​ട​ക്കം 14 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. തൃ​ശ്ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ.​എ​സ്.​പി കെ.​പി. ബെ​ന്നി, എ​സ്.​ഐ​മാ​രാ​യ ടി.​ബി. സു​നി​ൽ​കു​മാ​ർ, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, പി.​എം. മൂ​സ, എ.​എ​സ്.​ഐ​മാ​രാ​യ കെ.​യു. വി​നോ​ദ്, എ.​എ​സ്.​ഐ വി.​യു. സി​ൽ​ജോ, പി.​എം. ഷി​യാ​സ്, എ.​യു. റെ​ജി, എം.​ജെ. ബി​നു, എ​സ്.​സി.​പി.​ഒ കെ.​എ​സ്. സു​നീ​ഷ്, സി.​പി.​ഒ ഇ.​എ. ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Survivorarrestedsexually assaulte
News Summary - One more person arrested in the case of sexually assaulting the survivor and filming the visuals
Next Story