Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ തൂഫാൻ സന്ദേശവുമായി ഇരുചക്രവാഹനത്തിൽ കശ്മീരിലേക്ക്

text_fields
bookmark_border
യാത്രാമംഗളങ്ങളോടെ സിറ്റി പൊലീസ് കമീഷണർ
ഓപറേഷൻ തൂഫാൻ സന്ദേശവുമായി ഇരുചക്രവാഹനത്തിൽ കശ്മീരിലേക്ക്
cancel
camera_alt

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ സ​ന്ദേ​ശ​വാ​ഹ​ക​രാ​യി ര​ണ്ട് യു​വാ​ക്ക​ൾ ല​ഡാ​ക്കി​ലേ​ക്ക് ന​ട​ത്തു​ന്ന ബു​ള്ള​റ്റ് യാ​ത്ര​യു​ടെ ഫ്ലാ​ഗ് ഓ​ഫ് തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ് നി​ർ​വ​ഹി​ക്കു​ന്നു

തൃ​ശൂ​ർ: ബി​യോ​ണ്ട് വീ​ൽ​സ് റൈ​ഡേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ളാ​യ കെ. ​ജെ​യ്നോ, ജോ​ൺ കെ. ​ജോ​ഗി​ൽ എ​ന്നി​വ​ർ ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് ക​ശ്മീ​രി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു.

കേ​ബി​ൾ ടി.​വി ഓ​പ​റേ​റ്റ​റാ​യ ജെ​യ്നോ ജോ​ണും അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി​ക്കാ​ര​നാ​യ ജോ​ൺ കെ. ​ജോ​ഗി​ലും മ​രോ​ട്ടി​ച്ചാ​ൽ സ്വ​ദേ​ശി​ക​ളും കൂ​ട്ടു​കാ​രു​മാ​ണ്. രാ​ജ്യം മു​ഴു​വ​ൻ തൂ​ഫാ​ൻ ത​രം​ഗം തീ​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘സേ ​നോ ടു ​ഡ്ര​ഗ്സ്’ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചാ​ണ് തൃ​ശൂ​രി​ൽ​നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര തു​ട​ങ്ങി​യ​ത്. ക​ശ്മീ​രി​ലെ ല​ഡാ​ക്ക് വ​രെ നീ​ളു​ന്ന യാ​ത്ര സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ്, നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ൻ​റ് ക​മീ​ഷ​ണ​ർ പി. ​ഷി​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

2024 ഡി​സം​ബ​റി​ൽ ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന് ക​ശ്മീ​രി​ലേ​ക്ക് സ്കേ​റ്റി​ങ് ന​ട​ത്തി യാ​ത്ര​ക​ളെ അ​ത്ര​മാ​ത്രം നെ​ഞ്ചി​ലേ​റ്റി​യ ജെ​യ്നോ​ക്ക് മു​ന്നോ​ട്ടു​ള്ള വ​ഴി​ക​ൾ ഏ​റെ പ​രി​ചി​ത​മാ​ണ്. കൂ​ട്ടു​കാ​ര​നാ​യ ജോ​ഗി​ൽ ഏ​റെ ആ​കാം​ക്ഷ​യി​ലും സ​ന്തോ​ഷ​ത്തി​ലു​മാ​ണ്. സി​ന്ത​റ്റി​ക് ല​ഹ​രി​ക​ള​ല്ല യ​ഥാ​ർ​ഥ ല​ഹ​രി​യെ​ന്നും ജീ​വി​തം ത​ന്നെ​യാ​ണ് ല​ഹ​രി​യെ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നും അ​തു​വ​ഴി തൂ​ഫാ​ൻ ദി ​നാ​ർ​ക്കോ ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ന​ട​ത്തു​ന്ന ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​ണി​ചേ​രു​ന്ന​തി​നും വേ​ണ്ടി​യും കൂ​ടു​ത​ൽ യു​വാ​ക്ക​ളെ ല​ഹ​രി​ക്കെ​തി​രെ പൊ​ലീ​സി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പ്ര​ചോ​ദ​ന​മേ​കു​ന്ന​തി​നു​മാ​ണ് യാ​ത്ര ഒ​രു​ക്കി​യ​തെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു.

തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ അ​സി​സ്റ്റ​ൻ​റ് ക​മീ​ഷ​ണ​ർ​മാ​രാ​യ പി.​ആ​ർ. ബി​ജോ​യ് (സ്പെ​ഷ​ൽ ബ്രാ​ഞ്ച്), ടി.​ആ​ർ. രാ​ജേ​ഷ് (തൃ​ശൂ​ർ), സു​രേ​ന്ദ്ര​ൻ മാ​ങ്ങാ​ട്ട് (ഗു​രു​വാ​യൂ​ർ), സാ​ജു അ​ബ്ര​ഹാം (കു​ന്നം​കു​ളം), കെ.​പി. ബെ​ന്നി (ഒ​ല്ലൂ​ർ), മു​ഹ​മ്മ​ദ് നി​സാ​ർ (ക്രൈം ​ബ്രാ​ഞ്ച്) എ​ന്നി​വ​രും ജി​ല്ല​യി​ലെ മു​തി​ർ​ന്ന പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രും നാ​ർ​കോ​ട്ടി​ക് സെ​ല്ലി​ലെ ഓ​ഫി​സ​ർ​മാ​രും ബി​യോ​ണ്ട് വീ​ൽ​സ് റൈ​ഡേ​ഴ്സ് ക്ല​ബ് കോ​ഓ​ഡി​നേ​റ്റ​ർ നി​ഖി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Operation Toofan message to Kashmir on a two-wheeler
Next Story