‘രുദ്ര’ക്ക് ആൺകുഞ്ഞ് പിറന്നു; ഗോപാലകൃഷ്ണന്റെ വീട്ടിൽ ഒരു അതിഥി കൂടി
text_fieldsവാടാനപ്പള്ളി: പ്രവാസിയായ ഏങ്ങണ്ടിയൂർ വൈക്കാട്ടിൽ ഗോപാലകൃഷ്ണന്റെ വീട്ടിലെ പുതിയ അതിഥിയെ കാണാൻ ഏറെ കൗതുകത്തോടെയാണ് ആളുകളെത്തുന്നത്. വീട്ടിൽ വളർത്തിയ കുതിര രുദ്രയാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. ഗോപാലകൃഷ്ണന്റെ മകൻ പ്രവീൺ ഗോപിയുടെ രണ്ടാമത്ത മകൻ സച്ചിന് കുതിര സവാരിയോടുള്ള താൽപര്യം മൂലമാണ് കുതിരയെ വാങ്ങിയത്. മാർവാരി എന്ന ഇന്ത്യൻ ഇനത്തിൽപ്പെട്ട ഈ വെള്ളക്കുതിരക്ക് 62 ഇഞ്ചും ഉയരമുണ്ട്.
വാടാനപ്പള്ളി സി.എസ്.എം. സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സച്ചിൻ വാടാനപ്പള്ളി അമ്പ്രൂസ് എക്വസ്ട്രീൻ സെന്ററിലെ ഹോർസ് റൈഡിങ് വിദ്യാർഥി കൂടിയാണ്. മികച്ച രീതിയിൽ കുതിര സവാരിയിൽ സച്ചിൻ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കുതിരയെ കൂടാതെ തനത് നാടൻ ഇനം പശുക്കളായ ഗീർ, വെച്ചൂർ, കാസർകോട് കുള്ളൻ, പുങ്കന്നൂർ എന്നീ ഇനം പശുക്കളും തലശ്ശേരി പുള്ളിക്കോഴി, കൽക്കം മുതലായ കോഴികളും ഇവരുടെ ശേഖരത്തിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.