ഒളിവില്‍ കഴിഞ്ഞ പോക്സോ കേസ് പ്രതി ചെന്നൈയില്‍ പിടിയിൽ
text_fieldsപോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ രാജ്കുമാറിനെ ചെന്നൈയിൽനിന്ന് പിടികൂടി ആളൂരിലെത്തിച്ചപ്പോൾ
ആളൂര്‍: 2019ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ പൊലീസ് അഞ്ചുവര്‍ഷത്തിനുശേഷം പിടികൂടി. ചെന്നൈ കോടംമ്പാക്കം ഭരതീശ്വര്‍ കോളനി സ്വദേശി രാജ്കുമാറിനെയാണ്(41) ആളൂര്‍ പൊലീസ് ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്. കൊറോണ സമയത്ത് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യത്തിലിറങ്ങിയ ഇയാൾ കേസിന്റെ വിചാരണ വേളകളില്‍ ഹാജരാകാതിരുന്നതിനാല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ജാമ്യം ലഭിച്ച സമയത്ത് കോടതിയില്‍ നല്കിയ വിലാസത്തില്‍ താമസിക്കാതെ പല സ്ഥലങ്ങളിലായി വാടകക്ക് താമസിച്ചുവരികയായിരുന്നു. മൂന്ന് ദിവസം പൊലീസ് സംഘം അവിടെ താമസിച്ച് നടത്തിയ അന്വേഷണത്തില്‍ ചെന്നൈയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സെമെഞ്ചേരി എന്ന സ്ഥലത്ത് തമിഴ്നാട് സർക്കാർ സുനാമി പുനരധിവാസത്തിനായി പണി കഴിപ്പിച്ച വീടുകളിലൊന്നില്‍ വാടകക്ക് താമസിച്ചുവന്നിരുന്ന രാജ്കുമാറിനെക്കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ആളൂരില്‍ എത്തിച്ചത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.