Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാതയിൽ ബൈക്കിന് പിറകിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്ക്

text_fields
bookmark_border
ദേശീയപാതയിൽ ബൈക്കിന് പിറകിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്ക്
cancel

ആമ്പല്ലൂർ: ദേശീയപാത ആമ്പല്ലൂരിൽ ബൈക്കിന് പിറകിൽ കാറിടിച്ച് ബൈക്ക് യാത്രികരായ ഒന്നര വയസുള്ള കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. പുതുക്കാട് കിളിയത്ത് രാഹുൽ (26), ഭാര്യ സംഗീത (24), മകൾ ഇന്ദ്ര കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം.

പുതുക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിനു പിറകിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് പിറകിൽ വരികയായിരുന്ന ട്രെയ്ലർ ലോറിയുടെ ഇടയിൽപ്പെട്ടെങ്കിലും മൂന്നു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - road accident in puthukkadu
Next Story