Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യബന്ധനത്തിനിടെ കടലിൽ വീണ യുവാവിനെ കണ്ടെത്താനായില്ല; തെരച്ചിൽ തുടരുന്നു
text_fieldsbookmark_border
Representative Image
ആറാട്ടുപുഴ: അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിനിടെ ആറാട്ടുപുഴ പടിഞ്ഞാറ് കടലിൽ വച്ച് കടലിൽ വീണ് കാണാതായ അഴീക്കൽ തെക്കടുത്ത് വീട്ടിൽ രാഹുലിനായി (കണ്ണൻ-30 ) തെരച്ചിൽ തുടരുന്നു. ബുധനാഴ്ച അഴീക്കൽ നിന്നും മൽസ്യബന്ധനത്തിനായി പുറപ്പെട്ട ദേവീപ്രസാദം വള്ളത്തിലെ തൊഴിലാളിയായിരുന്നു. ഉച്ചക്ക് രണ്ടരയോടെ ഊണ് കഴിച്ചതിന് ശേഷം കൈ കഴുകുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടമുണ്ടായത്.
കഴിഞ്ഞ മൂന്നുദിവമായി ദിവസമായി മത്സ്യത്തൊഴിലാളികളും നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്‌സ്‌മെൻറ്, തോട്ടപ്പളളി-നീണ്ടകര കോസ്റ്റൽ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ആറാട്ടുപുഴയുടെ തീരത്തുൾപ്പെടെ രാഹുലിനായി തെരച്ചിൽ നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

