ശ്രീനാരായണപുരത്ത് ക്ഷേത്രങ്ങളിൽ മോഷണവും മോഷണശ്രമവും
text_fieldsഭണ്ഡാരം കവർന്ന ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നു
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് ക്ഷേത്രങ്ങളിൽ മോഷണവും മോഷണശ്രമവും നടന്നു. ശ്രീനാരായണപുരം സെന്ററിന് പടിഞ്ഞാറ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പുറത്തുള്ള ഭണ്ഡാരത്തിന്റെ താഴ് തകർത്ത് പണം കവർന്നു. ഏഴായിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ക്ഷേത്രത്തിനകത്തുള്ള മറ്റൊരു ഭണ്ഡാരം തകർക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഫ്യൂസ് ഊരി വൈദ്യുതി ഇല്ലാതാക്കിയ ശേഷമാണ് കവർച്ച നടന്നത്.
എസ്.എൻ.ഡി.പി യോഗത്തിന് കീഴിലുള്ള ശ്രീനാരായണപുരം അഞ്ചാംപരുത്തി ഉമാമഹേശ്വരക്ഷേത്രത്തിലും മോഷണശ്രമം നടന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറ മൂടിയാണ് ഭണ്ഡാരം തുറക്കാൻ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം ക്ഷേത്ര കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികൾ എല്ലാ ഭണ്ഡാരങ്ങളും തുറന്ന് പണവും മറ്റുവഴിപാടുകളും എടുത്ത് മാറ്റിയിരുന്നു.
മോഷ്ടാവിന്റെതാണെന്ന് കുരുതുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് മോഷണ വിവരം അറിയുന്നത്. മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് ടീമും വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വോഡും ക്ഷേത്രങ്ങളിൽ പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.