Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവർഗീയതക്ക്...

വർഗീയതക്ക് പിടികൊടുക്കാതെ ജനാധിപത്യത്തെ പുൽകി തൃശൂർ

text_fields
bookmark_border
വർഗീയതക്ക് പിടികൊടുക്കാതെ ജനാധിപത്യത്തെ പുൽകി തൃശൂർ
cancel
camera_alt

ഒ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ. ​രാ​ജ​നെ എ​ടു​ത്തു​യ​ർ​ത്തി ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ

തൃ​ശൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​ന്ദു​ത്വ വ​ർ​ഗീ​യ​ത​യെ പു​ൽ​കി​യ​തി​ന്റെ പേ​രി​ൽ നി​ര​ന്ത​രം പ​ഴി​കേ​ട്ട​തി​ന്റെ അ​നു​ഭ​വ​ത്തി​ൽ ച​രി​ത്രം തി​രു​ത്തി തൃ​ശൂ​ർ ജി​ല്ല. കേ​ര​ളം മു​ഴു​വ​നും യു.​ഡി.​എ​ഫ് ത​രം​ഗം ആ​ഞ്ഞു​വീ​ശി​യ​പ്പോ​ഴും ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​ക​യും യു.​ഡി.​എ​ഫി​ന് അ​നി​വാ​ര്യ​മാ​യ സീ​റ്റു​ക​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്ത തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണ് തൃ​ശൂ​രി​ൽ​നി​ന്ന് കാ​ണാ​നാ​കു​ന്ന​ത്. എ​ൻ.​ഡി.​എ മു​ന്ന​ണി​യെ അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​ൽ അ​തീ​വ ജാ​ഗ്ര​ത​യും ജി​ല്ല​യി​ലെ പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ർ​മാ​ർ പു​ല​ർ​ത്തി.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഗു​രു​വാ​യൂ​ർ ഒ​ഴി​കെ എ​ല്ലാ​യി​ട​ത്തും ബി.​ജെ.​പി ആ​യി​രു​ന്നു മു​ന്നി​ൽ. സു​രേ​ഷ് ഗോ​പി​യെ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ന്ന് തൃ​ശൂ​ർ വി​ജ​യി​പ്പി​ച്ച​ത്. പൂ​രം ക​ല​ക്കി​യാ​ണ് ബി.​ജെ.​പി വോ​ട്ട് നേ​ടി​യ​തെ​ന്ന് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ ആ​ക്ഷേ​പി​ച്ചെ​ങ്കി​ലും അ​ത​ല്ലാ​യി​രു​ന്നു വാ​സ്ത​വം.

നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഗീ​താ ഗോ​പി​യെ എ​ടു​ത്തു​യ​ർ​ത്തി ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ

ക്രി​സ്ത്യ​ൻ ഭൂ​രി​പ​ക്ഷ മേ​ഖ​ല​യി​ൽ​നി​ന്ന​ട​ക്കം ബി.​ജെ.​പി​ക്ക് അ​ന്ന് വ്യാ​പ​ക​മാ​യി വോ​ട്ടു​ക​ൾ ല​ഭി​ച്ചി​രു​ന്നു. അ​തെ​ല്ലാം കീ​ഴ്മേ​ൽ മ​റി​ഞ്ഞു എ​ന്നാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ. ജി​ല്ല​യി​ലെ ക്രി​സ്‍ത്യ​ൻ, മു​സ്‍ലിം ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും യു.​ഡി.​ഫി​ന് അ​നു​കൂ​ല​മാ​യി മ​ണ​ലൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ എ​ൽ.​ഡി.​എ​ഫ്-​യു.​ഡി.​എ​ഫ് മു​ന്ന​ണി​ക​ൾ​ക്ക് വീ​തി​ച്ചു പോ​യി എ​ന്ന​തി​ന്റെ തെ​ളി​വാ​ണ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ൽ അ​വ​സാ​ന നി​മി​ഷം വ​രെ ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ല​നി​ന്ന ഉ​ദ്വേ​ഗ നി​മി​ഷ​ങ്ങ​ൾ. ബി.​ജെ.​പി​യി​ലേ​ക്ക് ഒ​ഴു​കി​യ വോ​ട്ടു​ക​ൾ തി​രി​കെ മ​ത​നി​ര​പേ​ക്ഷ ക​ക്ഷി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്നു എ​ന്നാ​ണ് ജി​ല്ല​യി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​ൽ​കു​ന്ന സൂ​ച​ന.

കേ​ന്ദ്ര സ​ഹ​മ​ന്ത്രി ആ​യെ​ങ്കി​ലും ജി​ല്ല​യി​ലെ വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​ൻ സു​രേ​ഷ് ഗോ​പി​ക്കോ ബി.​ജെ.​പി​ക്കോ സാ​ധി​ച്ചി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ ത​ണു​പ്പ​ൻ സ​മീ​പ​ന​മാ​യി​രു​ന്നു ബി.​ജെ.​പി​യു​ടേ​ത്. അ​തി​ന്റെ ആ​വ​ർ​ത്ത​ന​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ക​ട​മാ​യ​ത്. തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ശ​ക്ത​യാ​യ സ്ഥാ​നാ​ർ​ഥി​യാ​കും എ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. ഇ​രു​മു​ന്ന​ണി​ക​ളെ​യും പി​ന്ത​ള്ളി ആ​ദ്യം ത​ന്നെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും പ്ര​ചാ​ര​ണ​വും ബി.​ജെ.​പി ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണ​മാ​ണ് ക​ണ്ട​ത്. ഫ​ലം വ​ന്ന​പ്പോ​ൾ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

ഗു​രു​വാ​യൂ​രി​ൽ ​പ്ര​ചാ​ര​ണ കാ​ല​ത്ത് മു​ഴു​വ​ൻ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ മു​ന്നി​ലാ​യി​രു​ന്നു ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ൾ മു​സ്‍ലിം​ക​ൾ ആ​യി​രു​ന്നു എ​ന്നാ​താ​യി​രു​ന്നു മു​ഖ്യ ഉ​ന്നം. അ​തി​നെ​യെ​ല്ലാം വോ​ട്ട​ർ​മാ​ർ തൂ​ത്തെ​റി​ഞ്ഞു. സി​റ്റി​ങ് സീ​റ്റു​ക​ളി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് സി.​പി.​എ​മ്മി​ന് ന​ഷ്ട​മാ​യ​ത് എ​ന്ന് ആ​ശ്വ​സി​ക്കാ​മെ​ങ്കി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ തോ​ൽ​വി അ​ൽ​പം ക​ന​ത്ത​താ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും സി.​പി.​എ​മ്മി​ന്റെ മു​തി​ർ​ന്ന മു​ഖ​വു​മാ​യ ഡോ. ​ആ​ർ. ബി​ന്ദു​വാ​ണ് വ​ലി​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത്. കൊ​ല്ലം ക​ഴി​ഞ്ഞാ​ൽ സി.​പി.​ഐ​യു​ടെ കോ​ട്ട എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന തൃ​ശൂ​രി​ൽ അ​വ​ർ​ക്കും ഇ​ക്കു​റി ക​ന​ത്ത ന​ഷ്ടം സം​ഭ​വി​ച്ചു. തൃ​ശൂ​ർ, ​കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ അ​വ​ർ​ക്ക് ​കൈ​വി​ട്ടു​പോ​യി.

തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച യു.​ഡി.​എ​ഫി​ലെ രാ​ജ​ൻ ജെ. ​പ​ല്ല​ൻ പ്ര​വ​ർ​ത്ത​ക​രെ ആ​ലിം​ഗ​നം ചെ​യ്യു​ന്നു. ഫോട്ടോ ടി.എച്ച്. ജദീർ

അ​തി​തീ​വ്ര ഹി​ന്ദു​ത്വ​ക്ക് പി​ടി​കൊ​ടു​ക്കാ​തെ

തൃ​ശൂ​ർ: അ​തി​തീ​വ്ര ഹി​ന്ദു​ത്വ​യു​ടെ പ​രീ​ക്ഷ​ണ​ശാ​ല​യാ​ക്കി മാ​റ്റാ​നു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പും ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ തൃ​ശൂ​രി​ൽ തു​ട​ങ്ങി​യി​രു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ൽ വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളാ​യ അ​ഖാ​ഡ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ തൃ​ശൂ​രി​ൽ തു​ട​ങ്ങി​യി​രു​ന്നു. ഈ ​അ​ഖാ​ഡ​യാ​ണ് മ​ല​പ്പു​റ​ത്ത് യു.​പി മോ​ഡ​ൽ കും​ഭ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല​യി​ലെ പ്ര​മു​ഖ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി നി​ര​ന്ത​ര യോ​ഗ​ങ്ങ​ളും രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ളും അ​ഖാ​ഡ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തൊ​ന്നും ഫ​ലം ക​ണ്ടി​ല്ലെ​ന്നാ​ണ് വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ ബോ​ധ്യ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionsKerala AssemblyThrissur
News Summary - Thrissur embraces democracy without succumbing to communalism
Next Story