Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightTriprayarchevron_rightഅപകട മുനമ്പായി...

അപകട മുനമ്പായി തൃപ്രയാർ ജങ്ഷൻ

text_fields
bookmark_border
അപകട മുനമ്പായി തൃപ്രയാർ ജങ്ഷൻ
cancel
camera_alt

തൃ​പ്ര​യാ​ർ ജ​ങ്ഷ​നി​ലെ ത​ക​ർ​ന്ന ഡി​വൈ​ഡ​ർ

തൃ​പ്ര​യാ​ർ: അ​ശാ​സ്ത്രീ​യ​മാ​യ ഡി​വൈ​ഡ​ർ നി​ർ​മാ​ണം മൂ​ലം പ​ത്തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്ഥി​രം അ​പ​ക​ട​സ്ഥ​ല​മാ​യി മാ​റി തൃ​പ്ര​യാ​ർ ജം​ങ്ഷ​ൻ. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഒ​ടു​വി​ല​ത്തെ അ​പ​ക​ടം ന​ട​ന്ന​ത്. ത​ക​ർ​ന്ന ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി മ​റി​ഞ്ഞാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. യാ​ത്ര​ക്കാ​ർ​ക്ക് കാ​ര്യ​മാ​യ അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. ര​ണ്ടാ​ഴ്ച മു​മ്പും ജ​ങ്ഷ​നി​ൽ കാ​ർ മ​റി​ഞ്ഞി​രു​ന്നു.

തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തി​നാ​ൽ ഇ​രു​ട്ടു​മാ​ണി​വി​ടെ. സി​ഗ്ന​ൽ ലൈ​റ്റി​ല്ലാ​ത്ത​തി​നാ​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റി വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യാ​ണ് പ​തി​വ്. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ഡി​വൈ​ഡ​റും ബ​സ് സ്റ്റോ​പ്പു​ക​ളും മൂ​ലം ഇ​വി​ടെ​യു​ണ്ടാ​യ ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പി​ക​ക്കും ധനകാര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

മു​ൻ നാ​ട്ടി​ക യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി​യാ​ണ് ഈ ​അ​പ​ക​ട മു​ന​മ്പ് സ്ഥാ​പി​ച്ച​ത്. അ​ന്ന് അ​തി​നെ എ​തി​ർ​ത്ത സി.​പി.​എം ഭ​ര​ണം തു​ട​ങ്ങി അ​ഞ്ചു കൊ​ല്ലം ക​ഴി​യാ​റാ​യി​ട്ടും തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല. ഡി​വൈ​ഡ​റു​ക​ൾ പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ലും സീ​ബ്രാ ലൈ​നു​ക​ളി​ല്ലാ​ത്ത​തി​നാ​ലും യാ​ത്ര​ക്കാ​ർ പ​ല​യി​ട​ത്താ​യി റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്നു. ഇ​തും യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു യാ​ത്ര​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road safetyPWD departmentdanger zonetriprayar junction
News Summary - Triprayar junction becomes a danger zone
Next Story