Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളാങ്ങല്ലൂര്‍ ഇനി തരിശു രഹിതം; ജ​ലാ​ശ​യ​ങ്ങ​ളി​ലെ ച​ണ്ടി​യും കു​ള​വാ​ഴ​യും നീ​ക്ക​ൽ തു​ട​ങ്ങി

text_fields
bookmark_border
വെള്ളാങ്ങല്ലൂര്‍ ഇനി തരിശു രഹിതം; ജ​ലാ​ശ​യ​ങ്ങ​ളി​ലെ ച​ണ്ടി​യും കു​ള​വാ​ഴ​യും നീ​ക്ക​ൽ തു​ട​ങ്ങി
cancel

തൃ​ശൂ​ർ: ത​രി​ശു​ര​ഹി​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. 2026-27 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ‘ജ​ലാ​ശ​യ​ങ്ങ​ളി​ലെ ച​ണ്ടി​യും കു​ള​വാ​ഴ​യും നീ​ക്കം ചെ​യ്യ​ല്‍’ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി. 10 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യ​ത്.

ഹൈ​ഡ്രോ​ളി​ക് മി​നി എ​ക്സ്‌​ക​വേ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ക​നാ​ലി​ലെ ച​ണ്ടി​യും കു​ള​വാ​ഴ​ക​ളും മ​റ്റ് ജ​ല​സ​സ്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​ത്. ഷ​ണ്‍മു​ഖം ക​നാ​ല്‍ മു​ത​ല്‍ ശ്രീ​കൃ​ഷ്ണ​വി​ലാ​സം ബ​ണ്ട് റോ​ഡ് വ​രെ 1.5 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള ഔ​ണ്ട​റ ചാ​ലും അ​നു​ബ​ന്ധ ചാ​ലു​ക​ളു​മാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​ത്.

പൂ​മം​ഗ​ലം, പ​ടി​യൂ​ര്‍ കോ​ള്‍ ക​ര്‍ഷ​ക സം​ഘ​ങ്ങ​ളി​ലെ കൃ​ഷി​ക്കാ​യു​ള്ള പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സാ​ണ് ഔ​ണ്ട​റ ക​നാ​ല്‍. വ​ര്‍ഷ​ങ്ങ​ളാ​യി ച​ണ്ടി​യും കു​ള​വാ​ഴ​ക​ളും നി​റ​ഞ്ഞ് ക​നാ​ലി​ന്റെ ജ​ല​സം​ഭ​ര​ണ ശേ​ഷി കു​റ​യു​ക​യും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. പ​ദ്ധ​തി പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ ത​രി​ശു​ഭൂ​മി​ക​ള്‍ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നും കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ള്‍ സം​ര​ക്ഷി​ക്കാ​നും സാ​ധി​ക്കും.

പ​ടി​യൂ​ര്‍, പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ക​നാ​ലി​ന്റെ അ​രി​പ്പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ള്‍ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ വൃ​ത്തി​യാ​ക്കാ​നാ​ണ് ഭ​ര​ണ​സ​മി​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. കെ.​എ​സ്.​എ.​എം.​എം സി.​ഇ.​ഒ. ഡോ. ​യു. ജ​യ​കു​മാ​ര്‍, വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വ​ത്സ​ല ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്റ്, പ​ടി​യൂ​ര്‍-​പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ര്‍, വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, കൃ​ഷി ഓ​ഫി​സ​ര്‍മാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍, ക​ര്‍ഷ​ക സം​ഘം പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ച​ര്‍ച്ച ചെ​യ്താ​ണ് പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വ​ത്സ​ല ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ് പ​ദ്ധ​തി​ക്ക് മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vellangallur is now free of wasteland
Next Story