Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന​ഗ​ര​സ​ഭ ഭൂ​മി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൈയ്യേറ്റം;ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ ഒത്താശയോടെയാണെന്ന് കോ​ൺ​ഗ്ര​സ്

text_fields
bookmark_border
ന​ഗ​ര​സ​ഭ ഭൂ​മി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൈയ്യേറ്റം;ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ ഒത്താശയോടെയാണെന്ന് കോ​ൺ​ഗ്ര​സ്
cancel
camera_alt

ഗ​വ. പോ​ളി​ടെ​ക്നി​ക്കി​ന് സ​മീ​പം ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി ഇ​ടി​ച്ചു നി​ര​ത്തി നി​ര​പ്പാ​ക്കി​യ നി​ല​യി​ൽ

ആ​റ്റി​ങ്ങ​ൽ: ഗ​വ. പോ​ളി​ടെ​ക്നി​ക്കി​ന് സ​മീ​പം ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി കൈയേറി​യ​താ​യി പ​രാ​തി. ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു നി​ര​ത്തു​ക​യും, വ​സ്തു​വി​ന്റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ ഓ​ട നി​ർ​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ റോ​ഡി​നും ഇ​വി​ടു​ത്തെ വൈ​ദ്യു​തി തൂ​ണി​നും കേ​ട് പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ​യും, വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ​യും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഒ​ത്താ​ശ​യോ​ടെ​യാ​ണ് ക​യ്യേ​റ്റ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചു.

ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ ഒ​രു ഏ​ക്ക​റോ​ളം വ​രു​ന്ന ന​ഗ​ര​സ​ഭ കോ​ള​നി ഭൂ​മി​യി​ലാ​ണ് ക​യ്യേ​റ്റം ന​ട​ക്കു​ന്ന​ത്. ഈ ​സ്ഥ​ല​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളി​ൽ ആ​രോ​പ​ണ വി​ധേ​യ​ന്റെ ബി​സി​ന​സ് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ക​യും ഭൂ​മി​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ക​യും ചെ​യ്യു​ന്നു. ഇ​തി​നി​ടെ ഇ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ലെ സ്വ​കാ​ര്യ പ​രി​പാ​ടി​ക്ക് എ​ത്തി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​നും മ​റ്റു​മാ​യി ന​ഗ​ര​സ​ഭ ഭൂ​മി ജെ. ​സി. ബി ​ഉ​പ​യോ​ഗി​ച്ചു ഇ​ടി​ച്ചു നി​ര​ത്തി​യ്. ഇ​വി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന ന​ഗ​ര​സ​ഭ​യു​ടെ കേ​ടാ​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​റ്റി​ങ്ങ​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attingal Land Encroachment Alleged
Next Story