റെക്കോഡുകളുടെ ചിറകേറി നാല് വയസുകാരി
text_fieldsആദി ലക്ഷ്മി
ആറ്റിങ്ങൽ: റെക്കോർഡുകളുടെ ചിറകിലേറി നാല് വയസുകാരി. വേങ്ങോട് എൽ.വി ഭവനിൽ പ്രവാസിയായ സിനോദിന്റെയും ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ കൗൺസിലർ വിദ്യയുടെയും മകളായ ആദിലക്ഷ്മിയാണ് ഈ മിടുക്കി.
രണ്ടര വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അപ്രീസിയേഷൻ അവാർഡും മൂന്നര വയസിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡും തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അച്ചീവർ അവാർഡ്, കലാംസ് വേൾഡ് റെക്കോർഡ്സ് എക്സ്ട്രാ ഓർഡിനറി ഗ്രാസ്പിങ് പവർ ജീനിയസ് കിഡ് അവാർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് സൂപ്പർ ടാലൻറഡ് കിഡ് അവാർഡ് എന്നിവയാണ് നേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.