വീടിനുള്ളിൽ കയറിയ തെരുവുനായ് വയോധികയെ ആക്രമിച്ചു
text_fieldsതെരുവുനായുടെ ആക്രമണത്തിൽ പരുക്കേറ്റ ഗിരിജ
ആറ്റിങ്ങൽ: വഞ്ചിയൂർ കട്ടപ്പറമ്പ് മേഖലയിൽ ഭീതിപരത്തി പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായുടെ ആക്രമണം. വീട്ടിനുള്ളിൽ കയറി വയോധികയെ ആക്രമിച്ചു. വഞ്ചിയൂർ പട്ടള കുന്നിൽ വീട്ടിൽ ഗിരിജക്കാണ് ഗുരുതരമായി പരക്കേറ്റത്. വ്യാഴാഴ്ച പകൽ സമയത്താണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്ത്നിന്ന് പാചക ജോലികൾ ചെയ്യവെയാണ് നായ് ആക്രമിച്ചത്. ദേഹമാസകലം കടിയേറ്റു. മുഖത്ത് ആഴത്തിലുള്ള മുറിവുണ്ട്. നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോൾ നായ് ഓടിപ്പോയി. വാർഡംഗം കരീമിന്റെ നേതൃത്വത്തിൽ ആംബുലൻസെത്തിച്ച് ഗിരിജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി റോഡിൽ കൂടി നടന്നു പോയ നാലുപേർക്ക് കടിയേറ്റിരുന്നു. അപ്പോൾ മുതൽ നായെ കണ്ടെത്താൻ നാട്ടുകാർ ശ്രമിച്ചു വരികയാണ്. വെള്ളയും കറുപ്പും നിറത്തിലുള്ളതാണ് ആക്രമStray dog enters house and attacks elderly womanണകാരിയായ തെരുവുനായ്. സംഭവം അറിഞ്ഞതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

