ബുള്ളറ്റിന് തീപിടിച്ചു; യാത്രക്കാരന് രക്ഷപ്പെട്ടത് അത്ഭുതകരമായി
text_fieldsകട്ടച്ചല്‍കുഴി സ്വദേശി നിതീഷിന്റെ റോയല്‍ ഇന്‍ഫീല്‍ഡ് ബുള്ളറ്റിന് തീപിടിച്ചപ്പോൾ
ബാലരാമപുരം: ബാലരാമപുരം കട്ടച്ചല്‍കുഴിയില്‍ വീടിന് മുന്നില്‍ നിന്ന് പുറത്തേക്കു പോകാനായി എടുത്ത ബുള്ളറ്റിന് തീപിടിച്ചു; യാത്രക്കാരന് രക്ഷപ്പെട്ടത് അത്ഭുതകരമായി. ബാലരാമപുരം കട്ടച്ചല്‍കുഴി സ്വദേശി നിതീഷിന്റെ റോയല്‍ ഇന്‍ഫീല്‍ഡ് ബുള്ളറ്റിനാണ് തീപിടിച്ചത്.
ശനിയാഴ്ച ഉച്ചയോടെ യാത്രക്കായി ബൈക്കെടുക്കുമ്പോള്‍ സ്റ്റാര്‍ട്ടിങ് പ്രശ്നം വന്നതോടെ വീടിന് മുന്നില്‍ സ്റ്റാന്റില്‍ നിര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വാഹനത്തില്‍ നിന്ന് പുകയും തീയും പടരുകയായിരുന്നു. നിതീഷ് ഓടി മാറിയതോടെ തീ ആളിക്കത്തി. വലിയ ശബ്ദത്തോടെ വാഹനം കത്തുന്നതു കണ്ട് വീട്ടുകാരും പരിഭ്രാന്തരായി. ഉടന്‍ വിഴിഞ്ഞം ഫയര്‍ഫോഴ്സിനെ അറിയിച്ചു.
ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് വാഹനത്തിന്റെ തീ കെടുത്തിയത്. പെട്രോളില്‍ നിന്നുള്ള ചൂടുകാരണം വാഹനം കത്തിയതാകാനുള്ള സാധ്യതയുണ്ടെന്ന് ഫയര്‍ഫോഴ്സ് സംഘം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

