കൈവരിയില്ല; നെയ്യാർ ഇറിഗേഷൻ കനാൽ പരിസരത്ത് അപകട ഭീഷണി
text_fieldsബാലരാമപുരം: നെയ്യാർ ഇറിഗേഷൻ കനാലിനരികിൽ കൈവരി സ്ഥാപിക്കണമെന്നാവശ്യം ശക്തം. കനാലിനരികിലൂടെ പോകുന്ന വാഹനം അൽപം ശ്രദ്ധതെറ്റിയാൽ ഇരുപതടിയിലേറെ താഴ്ചയുള്ള കനാലിലേക്ക് പതിക്കുന്ന സ്ഥിതിയാണ്.
വേണ്ടത്ര സുരക്ഷയില്ലാതെയാണ് പലരും കാനലിനരികിലൂടെയുള്ള റോഡിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നത്. ബാലരാമപുരം, ആറലുംമൂട് തേമ്പാമുട്ടം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലാണ് കൈവരി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നത്. പുന്നക്കാട് പ്രദേശത്ത് മുമ്പ് കൈവരിയില്ലാത്ത കനാലിൽ വാഹനങ്ങൾ പതിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കാട് കയറി കിടക്കുന്നതിനാൽ കനാലിന്റെ വശങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

