ട്രാഫിക് സിഗ്നലില്ല; കൊടിനടയിൽ അപകടം പതിവ്
text_fieldsബാലരാമപുരം കൊടിനട ജങ്ഷൻ
ബാലരാമപുരം: കൊടിനടയിൽ ട്രാഫിക് സിഗ്നലില്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നു. ദിനവും ആയിരക്കണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരുമാണ് ഇതുവഴി സഞ്ചരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് കാർ മൂന്നുവാഹനങ്ങളിലിടിച്ച സംഭവവുമുണ്ടായി.
കരമന-കളിയിക്കാവിള ദേശീയപാത വികസന ഭാഗമായി റോഡ് വീതികൂട്ടിയെങ്കിലും ഇടറോഡുകളിലേക്ക് കയറാൻ വാഹനങ്ങൾ തിരിയുന്നതാണ് അപകടത്തിനിടയാക്കുന്നത്. കാൽനട യാത്രക്കാർ റോഡ് മുറിച്ച് കടക്കുമ്പോഴും അപകട സാധ്യത കൂടുതലാണ്. സ്വകാര്യ ആശുപത്രികളും മൂന്ന് സ്കൂളുകളും മേഖലയിലുണ്ട്. സിഗ്നൽ ലൈറ്റ് സ്ഥാപിച്ചാൽ പ്രദേശത്തെ അപകടം ഒഴിവാക്കമെന്നാണ് നാട്ടുകാർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.