കടുവയിൽ മഹാഗണപതി ക്ഷേത്രത്തിൽ കവർച്ച
text_fieldsകടുവയിൽ മഹാഗണപതി ക്ഷേത്രത്തിൽ കയറിയ മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യം
ആറ്റിങ്ങൽ: കടുവയിൽ മഹാഗണപതി ക്ഷേത്രത്തിൽ കവർച്ച. ബുധനാഴ്ച രാത്രി 11നും 12നും ഇടയിലാണ് കവർച്ച നടന്നത്. നാല് കാണിക്ക വഞ്ചികൾ കവർന്നു. ശ്രീകോവിലിനു മുന്നിൽനിന്നാണ് കാണിക്ക വഞ്ചികൾ കവർന്നത്. ക്ഷേത്രത്തിലെ സി.സി ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബൈക്കിൽ ക്ഷേത്രത്തിന് സമീപം എത്തിയ മോഷ്ടാവ് ഹെൽമറ്റ് ധരിച്ച് മതിൽ ചാടി കടന്ന് ഓരോ കാണിക്ക വഞ്ചികൾ എടുത്ത് പുറത്തുകൊണ്ടുപോയി പണം കവരുകയായിരുന്നു.
ഉത്സവം കഴിഞ്ഞ് കാണിക്ക വഞ്ചികൾ തുറക്കാനിരിക്കവേയാണ് കവർച്ച നടന്നത്. ഉത്സവസമയത്ത് ഭക്തരിൽനിന്ന് കാര്യമായ കാണിക്ക സമർപ്പണം ഉണ്ടായിരുന്നു.
അതിനാൽ വൻ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ആറ്റിങ്ങൽ പൊലീസ് തെളിവെടുത്തു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

