Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാചകവാതക വിലവർധന;...

പാചകവാതക വിലവർധന; തീൻമേശയിൽ ‘തീപിടിത്തം’...

text_fields
bookmark_border
പാചകവാതക വിലവർധന; തീൻമേശയിൽ ‘തീപിടിത്തം’...
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ണി​ജ്യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഹോ​ട്ട​ലു​ട​മ​ക​ൾ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് തോ​ന്നും​പോ​ലെ വി​ല കൂ​ട്ടി​യ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​കു​ന്നു. പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ട്ട​ൻ​ചാ​യ പോ​ലും കു​ടി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. വി​ശ​ന്നു​വ​ല​ഞ്ഞ് എ​ന്തെ​ങ്കി​ലും ക​ഴി​ക്കാ​മെ​ന്നു​വെ​ച്ചാ​ൽ പോ​ക്ക​റ്റ് കാ​ലി​യാ​കും. ഓ​രോ ഹോ​ട്ട​ലി​ലും അ​വ​ർ​ക്ക് യോ​ജി​ച്ച​രീ​തി​യി​ൽ വി​ല ഉ​യ​ർ​ത്തി.

വാ​ണി​ജ്യ പാ​ച​ക​വാ​ത​ക ക്ഷാ​മ​മു​ണ്ടാ​യ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല ഉ​യ​ർ​ത്തി​യ​തോ​ടെ വി​ല വീ​ണ്ടും കൂ​ട്ടി. പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കും​മു​മ്പ് ചാ​യ​ക്കും ചെ​റു​ക​ടി​ക​ൾ​ക്കും 10 രൂ​പ​യാ​യി​രു​ന്നു ഈ​ടാ​ക്കി​യി​രു​ന്ന​ത്. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ പാ​ച​ക​വാ​ത​ക ക്ഷാ​മ​മു​ണ്ടാ​യി.

ഹോ​ട്ട​ൽ മേ​ഖ​ല​ക്ക് ആ​വ​ശ്യ​ത്തി​ന് പാ​ച​ക​വാ​ത​കം കി​ട്ടാ​താ​യ​തോ​ടെ പ​ല​തും താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​വ​രാ​ക​ട്ടെ ഭ​ക്ഷ​ണ​വി​ല ഉ​യ​ർ​ത്തി. ചാ​യ​യു​ടെ​യും ചെ​റു​ക​ടി​ക​ളു​ടെ​യും വി​ല 12 ആ​ക്കി. ഭ​ക്ഷ​ണ​വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​രാ​ത്ത​തി​നാ​ൽ പി​ന്നീ​ട് തോ​ന്നും​പോ​ലെ വി​ല ഈ​ടാ​ക്കാ​ൻ തു​ട​ങ്ങി. സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. ചാ​യ​ക്കും ചെ​റു​ക​ടി​ക​ൾ​ക്കും 15 മു​ത​ൽ 20 രൂ​പ വ​രെ​യാ​ണ് ഇ​പ്പോ​ൾ വി​ല. നാ​ല് രൂ​പ മു​ത​ൽ 40 രൂ​പ വ​രെ​യാ​ണ് വി​വി​ധ വി​ഭ​വ​ങ്ങ​ൾ​ക്ക് വ​ർ​ധി​പ്പി​ച്ച​ത്. ഉ​ച്ച​യൂ​ണി​ന്റെ വി​ല പ​ല​യി​ട​ത്തും പ​ല​താ​ണ്. 150 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. പൊ​റോ​ട്ട​യു​ടെ​യും ച​പ്പാ​ത്തി​യു​ടെ​യും വി​ല നേ​ര​ത്തെ വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ ഇ​ത്ത​വ​ണ മാ​റ്റ​മി​ല്ല. ചി​ക്ക​ൻ, ബീ​ഫ്, മീ​ൻ വി​ഭ​വ​ങ്ങ​ളു​ടെ വി​ല​യി​ലും വ​ർ​ധ​ന​യു​ണ്ട്.

ചെ​റി​യ ക​ട​ക​ളി​ൽ ചാ​യ​ക്ക്‌ ര​ണ്ട്‌ രൂ​പ കൂ​ട്ടി​യ​പ്പോ​ൾ വ​ലി​യ ക​ട​ക​ളി​ൽ അ​ഞ്ചു​മു​ത​ൽ 10 രൂ​പ​വ​രെ വ​ർ​ധി​പ്പി​ച്ചു. കാ​പ്പി​ക്ക്‌ 20ൽ​നി​ന്ന്‌ 25 ആ​യി. പ​ല​ഹാ​ര​ങ്ങ​ൾ​ക്കും വി​ല കൂ​ടി. ഷ​വ​ർ​മ, അ​ൽ​ഫാം തു​ട​ങ്ങി​യ അ​റേ​ബ്യ​ൻ വി​ഭ​വ​ങ്ങ​ൾ​ക്ക്‌ 20 മു​ത​ൽ 50 രൂ​പ​വ​രെ​യും ബി​രി​യാ​ണി​ക്ക്‌ 40 രൂ​പ​വ​രെ​യും വ​ർ​ധി​പ്പി​ച്ചു. വ​ട, പ​പ്പ​ടം, മ​റ്റ് പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​ക്ക് ര​ണ്ട് മു​ത​ൽ അ​ഞ്ചു​രൂ​പ​വ​രെ​യാ​ണ് വ​ർ​ധ​ന. എ​ന്നാ​ൽ, ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടി​ല്ല. വി​ല കൂ​ട്ടി​യാ​ൽ ക​ട പൂ​ട്ടേ​ണ്ടി​വ​രു​മെ​ന്ന സ്ഥി​തി​യാ​ണ്. എ​ന്നാ​ൽ, ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ​ണ​വി​ല വ​ർ​ധ​ന കൂ​ടു​ത​ൽ.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ പാ​ത​ക​വാ​ത​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യാ​ൽ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. പ​ല​രും വി​റ​ക​ടു​പ്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യി പ്രാ​യോ​ഗി​ക​മ​ല്ല.

പാ​ച​ക​വാ​ത​ക​ത്തി​ന് ക​രി​ഞ്ച​ന്ത​യി​ൽ ഇ​ര​ട്ടി​വി​ല

തി​രു​വ​ന​ന്ത​പു​രം: വാ​ണി​ജ്യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം മു​ത​ലെ​ടു​ത്ത് ക​രി​ഞ്ച​ന്ത​യി​ൽ ഇ​ര​ട്ടി​വി​ല. നി​ല​വി​ൽ 3100 രൂ​പ​ക്കാ​ണ് 19 കി​ലോ വാ​ണി​ജ്യ സി​ലി​ണ്ട​ർ ഹോ​ട്ട​ലു​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് സി​ലി​ണ്ട​ർ കി​ട്ടാ​താ​യ​തോ​ടെ പു​റ​ത്തു​നി​ന്ന് വാ​ങ്ങേ​ണ്ട സ്ഥി​തി​യു​ണ്ട്. ക​രി​ഞ്ച​ന്ത​യി​ൽ 6000 മു​ത​ൽ 8000 രൂ​പ​വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​ത്ര വ​ലി​യ തു​ക ന​ൽ​കി ഗ്യാ​സ് വാ​ങ്ങി ഹോ​ട്ട​ൽ മു​മ്പോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ന​ഷ്ടം സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. പാ​ച​ക​വാ​ത​ക വി​ല താ​ങ്ങാ​നാ​കാ​ത്ത​വി​ധം കൂ​ട്ടി​യ​തി​നാ​ൽ ഭ​ക്ഷ​ണ​വി​ല കൂ​ട്ടാ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന്‌ ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്നു.

ഏ​ഴ്‌ മാ​സ​ത്തി​നി​ടെ 1518 രൂ​പ​യാ​ണ്‌ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് ക​മ്പ​നി​ക​ൾ കൂ​ട്ടി​യ​ത്‌. 19 കി​ലോ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‌ 993 രൂ​പ​യും അ​ഞ്ച്‌ കി​ലോ സി​ലി​ണ്ട​റി​ന്‌ 251.50 രൂ​പ​യു​മാ​ണ്‌ ഒ​റ്റ​യ​ടി​ക്ക് കൂ​ട്ടി​യ​ത്‌. 2025 ഡി​സം​ബ​റി​ൽ 1582 രൂ​പ​യാ​യി​രു​ന്ന സി​ലി​ണ്ട​ർ വി​ല 2026 മേ​യ്‌ ഒ​ന്നി​ന്‌ 3100 രൂ​പ​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lpg priceCooking GasLPG GasCooking Gas Price
News Summary - Cooking gas price hike; 'fire' at the dinner table
Next Story