Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദമ്പതിമാർ അപകടത്തിൽ...

ദമ്പതിമാർ അപകടത്തിൽ മരിച്ച സംഭവം; വാഹനം കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
ദമ്പതിമാർ അപകടത്തിൽ മരിച്ച സംഭവം;  വാഹനം കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
cancel

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ പാ​പ്പാ​ല​യി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ദ​മ്പ​തി​മാ​ർ പി​ന്നി​ൽ നി​ന്ന് വ​ന്ന ജീ​പ്പ് ഇ​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ, അ​പ​ക​ട​മു​ണ്ടാ​ക്കി​യ ജീ​പ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ക​ത്തി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ കു​മ്മി​ൾ പു​ല്ലു​പ​ണ ഗോ​വി​ന്ദ​മം​ഗ​ലം താ​ഴേ​പ​ണ വീ​ട്ടി​ൽ വി​പി​ൻ (32), പു​ല്ലു​പ​ണ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​ശാ​ൽ (27) എ​ന്നി​വ​രെ​യാ​ണ് കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി നാ​ലി​ന് പാ​പ്പാ​ല​യി​ൽ വ​ച്ച് കു​മ്മി​ൾ പു​തു​ക്കോ​ട് രാ​ജേ​ഷ് ഭ​വ​നി​ൽ ര​ജി​ത്ത് (40), അം​ബി​ക(31) ദ​മ്പ​തി​മാ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് പി​ന്നി​ൽ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ജീ​പ്പാ​ണ് ഇ​ടി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ജ​നു​വ​രി ഏ​ഴി​ന് അം​ബി​ക​യും 19ന് ​ര​ജി​ത്തും മ​രി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​ക്കാ​യ ഥാ​ർ ജീ​പ്പ് സം​ഭ​വ​ദി​വ​സം ത​ന്നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നു സ​മീ​പം കൊ​ണ്ടി​ട്ടി​രു​ന്നു. ര​ജി​ത്ത് മ​രി​ച്ച 19ന് ​രാ​ത്രി ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ പെ​ട്രോ​ൾ ഒ​ഴി​ച്ച് ജീ​പ്പ് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സെ​ത്തി തീ ​കെ​ടു​ത്തി​യ​തി​നാ​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി​യി​ല്ല. തു​ട​ർ​ന്ന് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും നി​രീ​ക്ഷ​ണ ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി വി​പി​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ദ​മ്പ​തി​മാ​രു​ടെ ബ​ന്ധു​വാ​ണ്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് തു​ട​ക്കം മു​ത​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ര​ജി​ത്ത് മ​രി​ച്ച ദി​വ​സം പ്ര​തി​ക​ൾ ജീ​പ്പ് ക​ത്തി​ച്ച​ത്. പൊ​ലീ​സ് തെ​ളി​വു​ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ജീ​പ്പ് ക​ത്തി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. പൊ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ര​ജി​ത്തി​ന്റെ മൃ​ത​ദേ​ഹ​വു​മാ​യി 20ന് ​നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Two arrestedcoupleAccidents
News Summary - Couple dies in accident Two arrested in vehicle burning case
Next Story