സർക്കാർ കെട്ടിടം നാശത്തിന്റെ വക്കില്‍; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം
text_fieldsനെല്ലനാട് പഞ്ചായത്തിലെ മക്കാംകോണത്ത് പഞ്ചായത്ത് ഉടമസ്ഥതയിലെ വനിതാ പരിശീലന കേന്ദ്രം ഉപേക്ഷിച്ച നിലയിൽ
വെഞ്ഞാറമൂട്: ഉദ്ഘാടനം കഴിഞ്ഞ ഉപേക്ഷിച്ച നിലയില്‍ തുടരുന്ന പഞ്ചായത്ത് അധീനതയിലുള്ള കെട്ടിടം നാശത്തിലേക്ക് നീങ്ങുന്നു. മക്കാംകോണം ഉന്നതിയോട് ചേര്‍ന്ന ഭൂമിയിൽ നെല്ലനാട് പഞ്ചായത്ത് നിര്‍മിച്ച കെട്ടിടമാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്. 20 വര്‍ഷം മുമ്പ് 10 ലക്ഷം രൂപ മുടക്കി വനിതാ പരിശീലന പദ്ധതികള്‍ക്കെന്ന പേരിലാണ് കെട്ടിടം നിര്‍മിച്ച് ഉദ്ഘാടം നടത്തിയത്.
എന്നാല്‍ അധികൃതര്‍ പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇതോടെ പദ്ധതി നടപ്പിലായില്ലെന്ന് മാത്രമല്ല ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടം നാശത്തിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

