Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഴിഞ്ഞത്ത് 500 കോടിയുടെ പദ്ധതികൾക്ക് തുടക്കമിട്ട് സർക്കാർ

text_fields
bookmark_border
പുതിയ മത്സ്യബന്ധന തുറമുഖത്തിന് തറക്കല്ലിട്ടു
വിഴിഞ്ഞത്ത് 500 കോടിയുടെ പദ്ധതികൾക്ക് തുടക്കമിട്ട് സർക്കാർ
cancel

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ്ണീ​ര് വീ​ഴ്ത്തു​ന്ന ഒ​രു ന​ട​പ​ടി​യും സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. വി​ഴി​ഞ്ഞ​ത്ത് പു​തി​യ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ലും നി​ല​വി​ലെ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്‍റെ ന​വീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ പു​ലി​മു​ട്ട് നി​ർ​മാ​ണം കാ​ര​ണം വി​ഴി​ഞ്ഞം പ്ര​ദേ​ശ​ത്തെ മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട​തി​നാ​ൽ അ​ധി​ക ഇ​ന്ധ​നം ചെ​ല​വാ​യ​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര ഉ​പ​ജീ​വ​ന​സ​ഹാ​യം മു​ഖ്യ​മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. 1,335 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യു​ള്ള 35 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര ഉ​പ​ജീ​വ​ന സ​ഹാ​യം നേ​രി​ട്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ന​ൽ​കും. 260 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം വി​ഴി​ഞ്ഞ​ത്ത് നി​ർ​മി​ക്കു​ന്ന​ത്. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നാ​യു​ള്ള ക​ൺ​സ​ഷ​ൻ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ളു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ഫ​ണ്ട​ഡ് വ​ർ​ക്കാ​യാ​ണ്​ തു​റ​മു​ഖം നി​ർ​മി​ക്കു​ക. എം. ​വി​ൻ​സ​ന്‍റ്​ എം.​എ​ൽ.​എ, തു​റ​മു​ഖ വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ, വി​ഴി​ഞ്ഞം സീ​പോ​ർ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government launches projects worth Rs 500 crore in Vizhinjam
Next Story