കാട്ടാന ആക്രമണം: ആദിവാസി മേഖലകളില്‍ കൃഷിനാശം
text_fieldsപത്തുകാണിയിലും പരിസരപ്രദേശങ്ങളിലും കാട്ടാനക്കൂട്ടം കമുക്, തെങ്ങ് തുടങ്ങിയ വിളകള്‍ നശിപ്പിച്ചനിലയില്‍
വെള്ളറട: അതിർത്തി പ്രദേശമായ പത്തുകാണിയിലും പരിസരപ്രദേശങ്ങളിലും ആദിവാസി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കല്ലറവയല്‍ ആദിവാസി മേഖലയിലിറങ്ങിയ കാട്ടാനകള്‍ കമുക്, തെങ്ങ് തുടങ്ങിയ നിരവധി വിളകള്‍ വ്യാപകമായി പിഴുതെറിഞ്ഞു. പ്രദേശവാസിയായ കൃഷ്ണന്‍കാണിയുടെ തോട്ടത്തിലാണ് കൂടുതൽ നാശനഷ്ടം. കഴിഞ്ഞ രാത്രി മേലേക്കട്ടുവാ ഭാഗത്തുനിന്നെത്തിയ കാട്ടാനക്കൂട്ടം കമുക്, കുരുമുളക് തുടങ്ങിയ വിളകളും നശിപ്പിച്ചു. രണ്ടുവര്‍ഷമായി പ്രദേശത്ത് കാട്ടാനശല്യം അസഹനീയമായി തുടരുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
കാട്ടുപന്നിക്കൂട്ടം നെൽകൃഷി നശിപ്പിച്ചു
വെഞ്ഞാറമൂട്: കൂട്ടമായെത്തിയ കാട്ടുപന്നികള്‍ നെല്‍ക്കൃഷി നശിപ്പിച്ചു. വാമനപുരം പഞ്ചായത്തിലെ വാമനപുരം പാടശേഖരത്തില്‍ സതീശന് നായര്‍, കുറ്ററ അനില്‍, ഉഷാകുമാരി, ലീല എന്നിവരുടെ ഒരേക്കര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് വിളവെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ നശിപ്പിച്ചത്. കൃഷി നശിച്ചത് മൂലം വായ്പ എങ്ങിനെ തിരിച്ചടക്കമെന്ന ആശങ്കയിലാണ് കര്‍ഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

