മരം വീണു; കല്ലമ്പലം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു
text_fieldsറോഡിലേക്ക് വീണ മരം അഗ്നിരക്ഷ സേന മുറിച്ചു മാറ്റുന്നു
കല്ലമ്പലം: മഴയിലും കാറ്റിലും മരം വീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ചാത്തമ്പറ ജങ്ഷന് സമീപം സ്വകാര്യ മാർക്കറ്റിനടുത്ത് നിന്ന മരമാണ് ഒടിഞ്ഞുവീണത്. ദേശീയപാതയിൽ തിരക്കേറിയ സമയമായിരുന്നെങ്കിലും വാഹനങ്ങൾ ഇതിനിടയിൽ പെടാതെ രക്ഷപ്പെട്ടു. കടന്നുവന്ന വാഹനങ്ങൾ പെട്ടെന്ന് നിർത്തിയത് മൂലം അപകടം ഒഴിവായി.
രണ്ടുമണിക്കൂറോളം ദേശീയപാതയിൽ ഒരു ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ആറ്റിങ്ങൽ അഗ്നിരക്ഷ നിലയത്തിൽനിന്ന് രണ്ട് യൂനിറ്റ് സ്ഥലത്തെത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ‘ഉറക്കം തൂങ്ങി’ എന്നറിയപ്പെടുന്ന ബലക്കുറവുള്ള തണൽ മരമാണിത്. മരത്തിലെ മറ്റു ശിഖരങ്ങളും അപകടാവസ്ഥയിലുണ്ട്. റോഡ് വിഭാഗം അടിയന്തിരമായി ശിഖരങ്ങൾ വെട്ടി ഒതുക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

