കാട്ടാക്കട റൂറല്‍ ജില്ല ട്രഷറി കെട്ടിടം അപകടാവസ്ഥയില്‍
text_fieldsഅപകടാവസ്ഥയിലായ കാട്ടാക്കട റൂറല്‍ ജില്ല ട്രഷറി കെട്ടിടം, അടർന്നുവീണ കോൺക്രീറ്റ് പാളിയുടെ ഭാഗം
കാട്ടാക്കട: റൂറല്‍ ജില്ല ട്രഷറി കെട്ടിടം അപകടാവസ്ഥയില്‍. കഴിഞ്ഞദിവസം ഓഫിസിലെ മുകളിൽനിന്ന് കോൺക്രീറ്റ് പാളികൾ ഇളകിവീണു. ട്രഷറി ഓഫിസർ രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് ഓഫിസറുടെ മേശയ്ക്കരുകിലാണ് വീണത്. ദിനവും പാറശ്ശാല, കാട്ടാക്കട, അരുവിക്കര നിയോജക മണ്ഡലങ്ങളിലെ പെന്‍ഷന്‍കാരും സര്‍ക്കാര്‍ ജീവനക്കാരും ട്രഷറി നിക്ഷേപകരും സ്റ്റാമ്പ് വെണ്ടര്മ്മാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ട്രഷറിയിലെത്തുന്നത്. ഇടപാടുകാര്‍ കാത്തുനില്ക്കുന്ന ട്രഷറിയുടെ മുന്‍വശത്തുള്ള പോര്‍ച്ച് ഏതുനിമിഷവും നിലംപൊത്താവുന്ന തരത്തിലാണെന്ന് മരാമത്ത് ജോലിക്കാര്‍ പറയുന്നു.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം യഥാസമയം അറ്റകുറ്റപണി നടത്താതായതോടെയാണ് അപകടവസ്ഥയിലായത്. മഴവെള്ളം വീണ് കെട്ടിടത്തിന്റെ ഭിത്തികളില്‍ വെള്ളം പിടിക്കുന്നത് രേഖകൾ നശിക്കുന്നതിനും കാരണമാകുന്നു. വൈദ്യുതി വയറിങ് സംവിധാനങ്ങളും നാശത്തിന്റെ വക്കിലാണ്. ദിവസവും കോടികളുടെ ഇടപാടുകള്‍ നടക്കുന്ന ട്രഷറിക്ക് പുതിയ കെട്ടിടം നിർമിക്കണമെന്ന് നാട്ടുകാരും സർവിസ് സംഘടനകളും ആവശ്യപ്പെട്ടിട്ടും നടപടിയില്ല. രണ്ട് ദശാംബ്ദം മുമ്പ് ട്രഷറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് നടപടി തുടങ്ങിയിരുന്നു.പിന്നീട് അനിശ്ചിതത്വത്തിലാകുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.