Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightഈച്ച ശല്യം,...

ഈച്ച ശല്യം, സഹിക്കെട്ട് നാട്ടുകാര്‍

text_fields
bookmark_border
ഈച്ച ശല്യം, സഹിക്കെട്ട് നാട്ടുകാര്‍
cancel

കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​വി​ള, ന​വ​ജ്യോ​തി ന​ഗ​ര്‍ വീ​ര​ണ​കാ​വ്, കീ​ഴ് വാ​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​യ ഈ​ച്ച​ശ​ല്യം. ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന ഈ​ച്ച​ശ​ല്യം കാ​ര​ണം നാ​ട്ടു​കാ​ര്‍ പൊ​റു​തി മു​ട്ടി. കോ​ഴി വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഈ​ച്ച ശ​ല്യം രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​രോ​പി​ച്ച് സ​മ​ര​ങ്ങ​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. മൂ​ന്ന് മാ​സം മു​മ്പ് സ​മീ​പ​ത്ത് കു​രു​തം​കോ​ട് സ്വ​കാ​ര്യ കോ​ഴി​ഫാ​മി​ല്‍ നി​ന്നും ആ​റാ​യി​ര​ത്തി​ലേ​റെ ഇ​റ​ച്ചി​ക്കോ​ഴി​ക​ള്‍ ച​ത്ത​ത് വ​ലി​ച്ചെ​റി​ഞ്ഞ​തും ശ​രി​യാ​യ രീ​തി​യി​ല്‍ മ​റ​വു​ചെ​യ്യാ​ത്ത​തും കാ​ര​ണം കു​രു​തം​കോ​ട്, തൂ​ണി​പ്പാ​ട്, ക​ള​ത്ത​റ പ്ര​ദേ​ശ​ത്ത് ഈ​ച്ച ശ​ല്യ​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ര​ണ​കാ​വി​ല്‍ ഈ​ച്ച ശ​ല്യം രൂ​ക്ഷ​മാ​യി തീ​ര്‍ന്നി​രി​ക്കു​ന്ന​ത്.

കാ​ട്ടാ​ക്ക​ട താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ അ​ടു​ത്തി​ടെ​യാ​യി ഈ​ച്ച ശ​ല്യം രൂ​ക്ഷ​മാ​ണ്. ഈ​ച്ച​ക​ൾ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വീ​ടി​നു​ള്ളി​ൽ ഈ​ച്ച ശ​ല്യം നി​മി​ത്തം ഇ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്. ഒ​രു മാ​സ​ത്തി​ന് മു​മ്പാ​ണ് വ​ലി​യ​വി​ള, ന​വ​ജ്യോ​തി ന​ഗ​ര്‍ വീ​ര​ണ​കാ​വ്, കീ​ഴ് വാ​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഈ​ച്ച ശ​ല്യം​തു​ട​ങ്ങി​യ​ത്. ദി​വ​സം ക​ഴി​യും തോ​റും ഇ​വ​യു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ വി​ഷ​യം അ​ധി​കൃ​ത​രെ അ​റി​യി​ച്ചും പ​രാ​തി പ​റ​ഞ്ഞും തു​ട​ങ്ങി​യ​ത്. കാ​ര്യ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ മു​ഖ​വി​ല​ക്കെ​ടു​ക്കാ​താ​യ​തോ​ടെ ചി​ലേ​ട​ങ്ങ​ളി​ല്‍ സ​മ​ര​വും പ്ര​തി​ഷേ​ധ​വും ന​ട​ന്നു.

വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ലും തീ​ന്‍മേ​ശ​യി​ലും ഉ​ൾ​പ്പെ​ടെ ഈ​ച്ച​ക​ൾ നി​റ​ഞ്ഞ​തോ​ടെ ആ​ഹാ​രം പോ​ലും ക​ഴി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കി​ട​പ്പു രോ​ഗി​ക​ളും കു​ട്ടി​ക​ളു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത്. മ​ഴ പെ​യ്താ​ൽ ഈ​ച്ച​ശ​ല്യം കൂ​ടു​ന്ന സ്ഥി​തി​യാ​ണ്. വി​ഷ​യം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി മ​രു​ന്നു പ്ര​യോ​ഗി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മ​രു​ന്ന​ടി​ക്ക​ലും പ​രി​സ​രം ശു ​ചീ​ക​രി​ക്ക​ലും മു​റ​യ്ക്ക് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും കു​റ​യു​ന്നി​ല്ല

കു​റ്റി​ച്ച​ല്‍, കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നാ​ട്ടു​കാ​ര്‍ ഈ​ച്ച​ശ​ല്യ​ത്തി​നു പ​രി​ഹാ​രം തേ​ടി അ​ല​യു​ക​യാ​ണ്. ഇ​വി​ടു​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കോ​ഴി ഫാ​മു​ക​ളാ​ണ് ഈ​ച്ച ശ​ല്യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​രോ​പ​ണം. പ​ഞ്ചാ​യ​ത്ത്- ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചെ​ങ്കി​ലും കോ​ഴി ഫാ​മു​ക​ളി​ല്‍ നി​ന്നോ, ഇ​വി​ടു​ത്തെ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നോ ഈ​ച്ച​ക​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് -ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kattakkadaflyinfestationHousefly Menace
News Summary - Locals endure fly infestation
Next Story