പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസുകളായി മാറിയപ്പോൾ നാലു വർഷം കൊണ്ട് 32 കോടിയുടെ അധിക വരുമാനം
text_fieldsകാട്ടാക്കട കുളത്തോട്ടുമലയിലെ പുതിയ പൊതുമരാമത്ത് റെസ്റ്റ് ഹൗസ്
കാട്ടാക്കട: പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസുകളായി മാറിയപ്പോൾ നാലു വർഷം കൊണ്ട് 32 കോടിയുടെ അധിക വരുമാനം ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്.
കാട്ടാക്കട കുളത്തോട്ടുമലയിൽ പുതിയ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് മന്ദിരത്തിന്റെയും നവീകരിച്ച കുളത്തോട്ടുമല- പ്ലാവൂർ റോഡിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 186 റെസ്റ്റ് ഹൗസുകൾ പൊതുജനത്തിന് തുറന്നുകൊടുത്ത ശേഷം 5,26,798 ബുക്കിങ്ങുകൾ പൂർത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു . നെയ്യാർ ഡാം, കോട്ടൂർ ആന സംരക്ഷണ കേന്ദ്രം, അഗസ്ത്യാർകൂടം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികളുടെ പ്രവേശന കവാടമാണ് കാട്ടാക്കട.
റെസ്റ്റ് ഹൗസ് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നും ടൂറിസം അനുബന്ധ വ്യവസായങ്ങൾ മണ്ഡലത്തിൽ വരുമെന്നും ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു.
നാലു കോടി 11 ലക്ഷം രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് റെസ്റ്റ് ഹൗസ് മന്ദിരം പണികഴിപ്പിച്ചത്. കോൺഫറൻസ് ഹാൾ, സ്യൂട്ട് റൂം, വി.ഐ.പി റൂം എന്നിവക്ക് പുറമേ ബാൽക്കണി സൗകര്യമുള്ള അഞ്ച് റൂമുകളും ഉൾപ്പെടുന്നതാണ് റെസ്റ്റ് ഹൗസ് മന്ദിരം.
റെസ്റ്റ് ഹൗസിലേക്കുള്ള പ്രധാന റോഡാണ് 2.035 കിലോമീറ്റർ ദൂരമുള്ള കുളത്തോട്ടുമല- പ്ലാവൂർ റോഡ്. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് രണ്ട് കോടി 43 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

