പ്രകൃതി വിരുദ്ധ പീഡനം; അധ്യാപകന് 30 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും
text_fieldsപ്രതീകാത്മക ചിത്രം
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ട്യൂഷ്യൻ അധ്യാപകനെ വിവിധ വകുപ്പുകളിലായി 30 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചു. വള്ളക്കടവ് കമലേശ്വരം ടിസി 61/ 804 പുതുവൽപുത്തൻ വീട്ടിൽ നിന്നും മൊട്ടമൂട് സി.എസ്.ഐ ചർച്ചിന് സമീപം പൂരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സോമൻ മകൻ ഉത്തമൻ (50)- നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാര്‍ ശിക്ഷിച്ചത്.
പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ എട്ട് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണമെന്നും തുക അപര്യാപ്തമായതിനാൽ മതിയായ നഷ്ടപരിഹാരം കുട്ടിക്ക് ലഭ്യമാക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2023- ൽ മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

