മത്സ്യവിപണന കേന്ദ്രങ്ങളിൽ പരിശോധന
text_fieldsമത്സ്യവിപണന കേന്ദ്രത്തിലെ പരിശോധന
കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പൊതു മാർക്കറ്റ്, മഹാദേവേശ്വരം സ്വകാര്യ മാർ ക്കറ്റ് എന്നിവിടങ്ങളിൽ പഞ്ചായത്ത് ആരോഗ്യവിഭാഗം പരിശോധന നടത്തി. മാർക്കറ്റിനകത്ത് ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിലും അടയമൺ തൊളിക്കുഴി പ്രദേശങ്ങളിലെ ബേക്കറികളിലും ഹോട്ടലുകളിലും പരിശോധന തുടർന്നു. ദിവസങ്ങളോളം പഴക്കമുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യങ്ങൾ വാങ്ങിയത് മൂലം ആരോഗ്യപ്രശ്നങ്ങൾ നാട്ടുകാരിൽ ഉണ്ടായെന്ന പരാതിയെ തുടർന്നാണ് പരിശോധന.
ഫുഡ്സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിൽ സാമ്പിളുകളെടുത്ത് പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ അധികൃതർക്ക് കത്ത് നൽകി. പരിശോധനക്ക് കേശവപുരം കമ്മ്യൂനിറ്റി ഹെൽത്ത് സെന്റർ ഹെൽത്ത് സൂപ്പർവൈസർ ബി. ഷാജി, അടയമൺ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എസ്. സുനീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കശ്യപ്, കിളിമാനൂർ സബ്ഇൻസ്പെക്ടർ പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.