Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട ലോറി കുഴിയിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി

text_fields
bookmark_border
നിയന്ത്രണംവിട്ട ലോറി കുഴിയിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി
cancel
camera_alt

വ​ട്ട​യ​ത്ത് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി

വെഞ്ഞാറമൂട്: അമ്പലമുക്ക് - പിരപ്പൻകോട് റിങ് റോഡിൽ സ്ഥിരം അപകടമേഖലയായ വട്ടയത്ത് നിയന്ത്രണം വിട്ട ലോറി റോഡിന് താഴെയുള്ള വീടിന്റെ മുന്നിലേക്ക് മറിഞ്ഞു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന നാലുപേരും അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടതോടെ വൻ ദുരന്തമാണ് ഒഴിവായത്. റോഡിലെ കയറ്റം കയറാൻ ശ്രമിക്കുന്നതിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് ലോറി നിയന്ത്രണം വിട്ടു.

തുടർന്ന് മുന്നോട്ട് പോകാനാകാതെ അമ്പത് മീറ്ററോളം പുറകോട്ട് നീങ്ങിയ വാഹനം റോഡിൽ നിന്ന് പത്തടിയോളം താഴ്ചയിലുള്ള കമലാലയം ശ്രീകണ്ഠൻ നായരുടെ വീടിന്റെ മുന്നിലേക്ക് പതിക്കുകയായിരുന്നു. വാഹനം നിയന്ത്രണം വിട്ടതോടെ ലോറിയിലുണ്ടായിരുന്ന നാലുപേരും പുറത്തേക്ക് ചാടിയതാണ് പരിക്കേൽക്കാതെ രക്ഷപ്പെടുന്നതിന് കാരണമായത്.

അപകടസമയത്ത് ലോറിക്ക് പുറകിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതും വീടിന്റെ മുറ്റത്ത് ആളുകൾ ഒന്നുതന്നെ ഇല്ലാതിരുന്നതും വൻ അപകടസാധ്യത ഒഴിവാക്കി. അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം ആലപ്പുഴ നിന്ന് കാലിതീറ്റയുമായി തിരുവനന്തപുരത്തേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ക്രെയിൻ ഉപയോഗിച്ച് വാഹനം സ്ഥലത്തുനിന്നും മാറ്റാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ വട്ടയം പ്രദേശത്ത് നിരവധി വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lorry Plunges into Ditch, Major Disaster Averted
Next Story