വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച: രണ്ട് പേര് പിടിയില്‍
text_fieldsപ്രതികൾ
മെഡിക്കല്‍ കോളജ്: വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ട് പേരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങാനൂര്‍ മണലയം മുളവുകാട് പുത്തന്‍വീട്ടില്‍ രാജന് (62), തമിഴ്നാട് കന്യാകുമാരി കുഴിത്തുറ ഇടയ്ക്കോട് ചെമ്മാംകാലൈ ഇല്ലത്തുവിള വീട്ടില്‍ വിജയകുമാര്‍ (48) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഉളളൂര്‍ ഭാഗത്തുളള രണ്ട് വീടുകളില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് രണ്ടുപേരെയും പൊലീസ് പിടികൂടിയത്. പ്രതികള്‍ നിരവധി മോഷണ കേസുകളില്‍ ഉള്പ്പെട്ടിട്ടുളളവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

