മെഡിക്കൽ കോളജിൽ രോഗികൾക്കായി എൻ.ജി.ഒ യൂനിയന്റെ ഹെൽപ്പ് ഡെസ്ക്
text_fieldsകേരള എൻ.ജി.ഒ യൂനിയൻ മെഡിക്കൽ കോളജിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് ജനറൽ സെക്രട്ടറി എം.വി. ശശിധരൻ
ഉദ്ഘാടനം ചെയ്യുന്നു
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ആശുപത്രിയിലെ വിവിധ സേവന കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കാൻ കേരളാ എൻ.ജി.ഒ യൂനിയൻ തിരുവനന്തപുരം നോർത്ത് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. മെഡിക്കൽ കോളജ് ഒ.പി ബ്ലോക്കിലെ രണ്ടാം നിലയിലാണ് ഹെൽപ്പ് ഡെസ്ക് കൗണ്ടർ തുറന്നത്.
ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാസ്പ്, മെഡിസെപ് ഉൾപ്പെടെയുള്ള കൗണ്ടറുകളെക്കുറിച്ചും അവയിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും രോഗികൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകുക, വിവിധ ഒ.പികളെക്കുറിച്ച് വിവരം നൽകുക എന്നിവയ്ക്കൊപ്പം കെ- സോട്ടോയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അവയവദാന രജിസ്ട്രേഷനും ഈ കൗണ്ടറിലൂടെ നടത്താം.
കാലങ്ങളായി ആശുപത്രിയിൽ രോഗികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കിയതിന്റെ ഭാഗമായാണ് എൻ.ജി.ഒ യൂനിയൻ ഹെൽപ്പ് ഡെസ്ക് എന്ന ആശയവുമായി മുന്നോട്ടു വന്നത്. ഹെൽപ്പ് ഡെസ്ക് ആരംഭിച്ച ചൊവ്വാഴ്ച തന്നെ നിരവധി രോഗികൾ സേവനം പ്രയോജനപ്പെടുത്തി. ഒ.പി ബ്ലോക്കിലെ രണ്ടാം നിലയിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. കേരളാ എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി എം. വി. ശശിധരൻ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർത്ത് ജില്ല പ്രസിഡൻറ് എസ്. ശ്രീകുമാർ അധ്യക്ഷനായി. കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, ദക്ഷിണമേഖലാ നോഡൽ ഓഫീസർ ഡോ. രാഖി കൃഷ്ണൻ, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി പി.കെ വിനുകുമാർ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. സുനിൽ കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. രഞ്ജിനി, ഡി.എം.ഇ ഏരിയ സെക്രട്ടറി വിപിൻ കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

