പുത്തൻതുറ കടലാക്രമണം: 12 വീടുകൾ തകർന്നു
text_fieldsഈത്താമൊഴി പുത്തൻതുറ മത്സ്യബന്ധന ഗ്രാമത്തിൽ കടലാക്രമണത്തിൽ കേടായ പ്രദേശം ജില്ല കലക്ടർ ആർ. അഴകുമീന സന്ദർശിക്കുന്നു
നാഗർകോവിൽ: ഈത്താമൊഴിക്ക് സമീപം പുത്തൻതുറ മത്സ്യബന്ധന ഗ്രാമത്തിൽ ബുധനാഴ്ചയുണ്ടായ കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർ സമീപത്തെ ദുതിതാശ്വാസ ക്യാമ്പിൽ മാറാൻ ജില്ല ഭരണകൂടം അറിയിച്ചു. 12 വീടുകൾ തകർന്നു, നിരവധി തെങ്ങുകൾ കടരപുഴകി. പ്രദേശം കലക്ടർ ആർ. അഴകുമീന സന്ദർശിച്ചു. കടലാക്രമണം തടയാൻ സമർപ്പിച്ച പദ്ധതി അടിയന്തരമായി നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഉറപ്പ് നൽകി.
കഴിഞ്ഞ ദിവസം കടലാക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ സർക്കാരിന്റെ നാല് ബസ് ബന്ധിയാക്കി റോഡ് ഉപരോധം നടത്തിയിരുന്നു. സർക്കാർ കടൽ ഭിത്തിക്കായി 1.71 കോടി രൂപ അനുവദിച്ചതായും എന്നാൽ ഒരു പണിയും തുടങ്ങിയില്ലെന്നും ആരോപിച്ചിരുന്നു. വ്യാഴാഴ്ച നടന്ന പരിശോധനയിൽ ആർ.ഡി.ഒ കാളീശ്വരി, മത്സ്യബന്ധന വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ദീപ ഉൾപ്പെടെ വിവിധ വകുപ്പ്തല അധികൃതർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.