നെടുമ്പാറ പാറക്കുളത്തിൽ മാലിന്യം തള്ളിയ വാഹനം പിടികൂടി; രണ്ടുപേർ കസ്റ്റഡിയിൽ
text_fieldsകരകുളം നെടുമ്പാറ പാറക്കുളത്തിൽ മാലിന്യം തള്ളിയ വാഹനം നാട്ടുകാർ പിടികൂടിയപ്പോൾ
നെടുമങ്ങാട്: കരകുളം ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ പാറക്കുളത്തിൽ മാലിന്യംതള്ളിയ വാഹനം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബുധൻ രാത്രി എട്ടോടെയാണ് സംഭവം. മാലിന്യമെത്തിച്ച രണ്ടുപേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സി.സി.ടി.വി സ്ഥാപിച്ചിട്ടും മാലിന്യനിക്ഷേപം പതിവായതോടെ നാട്ടുകാർ കാത്തിരുന്നാണ് മാലിന്യം നിറച്ചെത്തിയ വാഹനം പിടികൂടിയത്.
വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രാജീവും ഏണിക്കര വാർഡംഗം ആശയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും സ്ഥലത്തെത്തി.
പാറക്കുളത്തിലും പരിസരപ്രദേശങ്ങളിലും മാലിന്യനിക്ഷേപം തടയാൻ ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻന്റ് യു. ലേഖ റാണിയും വൈസ് പ്രസിഡന്റ് സുനിൽ കുമാറും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.