അരുവിപ്പുറത്തെ മരം മുറി; ആര്.ഡി.ഒ പരിശോധിച്ചു
text_fieldsഅരുവിപ്പുറത്ത് കരമനയാറിന്റെ തീരത്തെ മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് ആര്.ഡി.ഒ
കെ.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധ നടത്തുന്നു
നേമം: അരുവിപ്പുറം ഭാഗത്ത് കരമനയാറിന്റെ തീരത്തെ മരങ്ങള്‍ മുറിച്ചുകടത്തി എന്ന പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് ആര്.ഡി.ഒ കെ.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. എഴു ദിവസത്തിനകം ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന് കാട്ടാക്കട സര്‍വേയര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
മരം മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നില്ല എന്ന ആരോപണം നാട്ടുകാര്‍ക്കിടയിലുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് കരമനയാറിന്റെ തീരത്തുള്ള സ്വകാര്യ വില്ല പ്രോജക്റ്റിനോട് ചേര്‍ന്ന ഭൂമിയിലെ മഹാഗണി, തേക്ക് ഉള്‍പ്പെടെയുള്ള 25 ഓളം മരങ്ങളാണ് മുറിച്ചു കടത്തിയത്.
വില്ലയുടെ ഉടമയും സംഘവും മരങ്ങള്‍ വിറ്റതായും മുറിച്ച മരങ്ങളില്‍ ഭൂരിഭാഗവും പുറമ്പോക്ക് ഭൂമിയിലെ മരങ്ങളാണെന്നും ആരോപണമുണ്ട്. റവന്യൂ അധികൃതരോട് പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തുവാന്‍ ആര്.ഡി.ഒ നിര്‍ദ്ദേശം നല്കി. ബ്ലോക്ക് പഞ്ചായത്തംഗം ആര്.ബി ബിജുദാസ്, എം.സി സുരേഷ്, ഉഷ, വി. രതീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.