റിട്ട. എ.എസ്.ഐ മനോഹരൻ കൊലകേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ
text_fieldsനെയ്യാറ്റിൻകര: കാഞ്ഞിരംകുളത്ത് റിട്ട എ.എസ്.ഐ മനോഹരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നുമുതൽ മൂന്നുവരെ പ്രതികൾ കുറ്റക്കാർ.
നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ തിങ്കളാഴ്ച ശിക്ഷ വിധിക്കും.
2021 ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. മനോഹരന്റെ അയൽവാസികളായ സുരേഷ് (42), വിജയൻ (69), സുനിൽ (36) എന്നിവർ വീട്ടിൽ അതിക്രമിച്ചുകയറി മനോഹരനെ ഇരുമ്പ് കമ്പിപ്പാര കൊണ്ട് തലക്കടിക്കുകയായിരുന്നു. ഭാര്യ അനിതയെയും മർദിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ 11ാം ദിവസം മനോഹരൻ മരിച്ചു.
ആക്രമണത്തിന് രണ്ടുദിവസം മുമ്പ് പ്രതികളുടെ വീടിനു സമീപം ചാനൽകര പുറമ്പോക്ക് സ്ഥലം അതിരുനിർണയിക്കാൻ പി.ഡബ്ല്യൂ.ഡി അധികൃതർ എത്തിയിരുന്നു.
ഇതിന് കാരണം മനോഹരനും ഭാര്യയും പരാതിനൽകിയതുകൊണ്ടാണെന്ന് കരുതിയ പ്രതികൾ ആ വിരോധത്തിലാണ് ആക്രമണം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.