Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരമന-കളിയിക്കാവിള ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ല

text_fields
bookmark_border
അപകടങ്ങൾ പതിവായിട്ടും അധികൃതർക്ക് മൗനം
കരമന-കളിയിക്കാവിള ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ല
cancel
camera_alt

കരമന-കളിയിക്കാവിള ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ മിഴിയടച്ചപ്പോൾ

Listen to this Article

നെയ്യാറ്റിൻകര: കരമന-കളിയിക്കാവിള ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ മിഴിയടച്ചിട്ട് മസങ്ങളായിട്ടും നടപടിയില്ല. ബാലരാമപുരം കൊടിനട മുതല്‍ മുടവൂര്‍പാറ വരെ പ്രദേശങ്ങളിലാണ് ഈ ദുരവസ്ഥ. ഡിവൈഡറില്‍ സ്ഥാപിച്ച ഒരു വിളക്കും തെളിയാത്ത സ്ഥിതിയാണ്.

തെരുവുവിളക്കുകള്‍ തെളിയാതായതോടെ രാത്രികാലങ്ങളിൽ മേഖലയിൽ അപകടങ്ങൾ പതിവായി. മാസങ്ങൾക്കുമുമ്പ് വാഹനാപകടത്തിൽ ഈ പ്രനേശത്ത് മൂന്നുപേർ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ തെളിയിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. പ്രദേശത്ത് രാത്രി റോഡരികില്‍ വാഹനങ്ങല്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാന്‍ കഴിയാത്ത സ്ഥിതിയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Street lights are not working on the Karamana-Kaliikavila National Highway.
Next Story